Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട്ടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഓഫീസ് പൂട്ടാനൊരുങ്ങുന്നു. ലൈറ്റ് മെട്രോ അല്ലെങ്കില്‍ മോണോ റെയില്‍ പദ്ധതിയുടെ നടത്തിപ്പിനുവേണ്ടിയാണ് കോഴിക്കോട്ട് ഡിഎംആര്‍സി ഓഫീസ് തുറന്നിരുന്നത്. എന്നാൽ ഇപ്പോൾ സപ്തംബര്‍ 30 നകം ഓഫീസ് ഒഴിയുമെന്നുകാട്ടി ഡിഎംആര്‍സി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരിക്കയാണ്. വിശദമായ പദ്ധതിരേഖ സമര്‍പ്പിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്ന സാഹചര്യത്തില്‍ പദ്ധതികളില്‍ കാര്യമായ പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply