Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് കളക്ടര്‍ പ്രശാന്തിനെതിരെ എംപി എംകെ രാഘവന്‍.എംപി ഫണ്ടിന്റെ വിനിയോഗത്തിൽ കളക്ടര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിലപാടുയ്ക്കെതിരെയാണ് എംപി രംഗത്ത് വന്നിരിക്കുന്നത് .ഇതിന്റെ പേരില്‍ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് എംപി തട്ടിക്കയറി. ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടര്‍ ഓഫീസില്‍ ഇല്ലായിരുന്ന സമയത്തായിരുന്നു എംപിയുടെ നടപടി. എംപി ഫണ്ടില്‍ ഒരു പരിശോധനയും നടത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം വയ്ക്കല്‍.
എംപി ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുമ്ബോള്‍ അതില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളില്‍ കളക്ടര്‍ക്ക് പരിശോധന നടത്താന്‍ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം.ഇത് പാടില്ലെന്നും താന്‍ പണി അനുവദിച്ചാല്‍ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്.
കരാറുകാരന്‍ എഴുതി തരുന്ന ബില്‍ അതേ പടി അംഗീകരിക്കണം. അല്ലാതെ അതില്‍ പരിശോധന വേണ്ടെന്നും എംപി പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള തുക കരാറുകാര്‍ അന്യായമായി കൊണ്ടു പോകുന്നത് അനുവദിക്കില്ലെന്നാണ് കളക്ടറുടെ പക്ഷം. അതുകൊണ്ട് തന്നെ എംപി ഫണ്ട് പ്രകാരം നടത്തുന്ന പണികളില്‍ കര്‍ശന പരിശോധനയും കളക്ടറേറ്റിലെ ജീവനക്കാര്‍ നടത്തി. ഇതോടെ കരാറുകാര്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. ഇതിനെതിരെയാണ് എംപി പ്രതിഷേധവുമായി എത്തിയത്..
ഇതാദ്യമായല്ല കലക്ടര്‍ക്കെതിരെ എംപി രംഗത്ത് വന്നിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ കോഴിക്കോട് കലക്ടര്‍ക്കെതിരെ എംപി രംഗത്ത വന്നിരുന്നു .എംപിയുടെ ശുപാര്‍ശയില്‍ കലക്ടറേറ്റില്‍ താല്‍കാലിക ഡ്രൈവര്‍മാരായി നിയമനം കിട്ടിയ രണ്ടു പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട കലക്ടറുടെ നടപടിയാണു എംപിയെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലാ വരണാധികാരിയായ കളക്ടര്‍ക്ക് അധികാരം വര്‍ദ്ധിച്ചു. ഇത് യഥാവിധി വിനിയോഗിക്കുന്നതാണ് പ്രശാന്തിനെതിരെ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വരാന്‍ കാരണമെന്ന് അന്ന് തന്നെ വിലയിരുത്തലുകളെത്തി. കോഴിക്കോട് കളക്ടര്‍ക്ക് ലഭിക്കുന്ന ജനകീയ പിന്തുണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം.
2015 ഫെബ്രുവരിയിലാണ് എന്‍. പ്രശാന്ത് കോഴിക്കോട് കളക്ടര്‍ പദവി ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന ദൗത്യവുമായാണ് ഓപ്പറേഷന്‍ സുലൈമാനി എന്ന പദ്ധതി അദ്ദേഹം ആദ്യമായി നഗരത്തില്‍ ആവിഷ്കരിക്കുന്നത്. കളക്ടറെ മാറ്റാന്‍ കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ടായിരുന്നെങ്കിലും ബഹുജന പ്രക്ഷോഭത്തിലൂടെ പൊതുജനം ഇതിനെ എതിര്‍ക്കുകയായിരുന്നു.
–
–
കടപ്പാട് : മറുനാടൻ മലയാളി
Leave a Reply