Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on April 11, 2014 at 12:33 pm

കോഴിക്കോട് മലാപറമ്പ് എയുപി സ്‌കൂള്‍ പൊളിച്ചു മാറ്റി

kozhikode-malaparamba-u-p-school-distroyed

കോഴിക്കോട്‌ : കോഴിക്കോട് മലാപറമ്പ് എയ്ഡഡ് യുപി സ്‌കൂള്‍ ഒരു സംഘം ആളുകള്‍ പൊളിച്ചുമാറ്റി.  ഇന്നലെ സ്‌ഥലത്തെ പോളിങ്‌ ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന സ്‌ക്കൂളാണ്‌ വോട്ടിങ്‌ നടന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ജെസിബി ഉപയോഗിച്ച്‌ പൊളിച്ചു മാറ്റിയിരിക്കുന്നത്‌ .53 കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന സ്‌കൂളാണിത്.വ്യാഴാഴ്ച ഈ സ്‌കൂള്‍ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം കഴിഞ്ഞ ശേഷം സ്‌കൂള്‍ അടച്ച് എല്ലാവരും പോയതോടെയാണ് സ്‌കൂള്‍ പൊളിച്ചു നീക്കിയത്. മലാപ്പറമ്പ് സ്വദേശിയായ പ്രേമരാജന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളാണ് ഇത്. മലാപ്പറമ്പ് ജംഗ്ഷനില്‍ നാട്ടുകാരും അധ്യാപകരുമെല്ലാം ചേര്‍ന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു.നേരത്തെ സ്‌കൂളിന്റെ ഭൂമി വില്‍ക്കാന്‍ മാനേജ്‌മെന്റ് നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാറില്‍ നിന്നും ഈ വര്‍ഷം മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവ് വാങ്ങിയിരുന്നു. എന്നാല്‍ ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും ഇടപെടലിനെ തുടര്‍ന്ന് അത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.കോഴിക്കോട് നഗരത്തിലെ പഴയകാല സ്‌കൂളുകളില്‍ ഒന്നായ മലാപറമ്പ് എയ്ഡഡ് യു.പി സ്‌കൂളിന് 130 വര്‍ഷം പഴക്കമുണ്ട്. ആദായകരമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ച 1503 സ്‌കൂളുകള്‍ ഒന്നായിരുന്നു ഇത്. നേരത്തെ സ്‌കൂളിന്റെ ഭുമി വില്‍ക്കാന്‍ മാനേജ്‌മെന്റ് നടത്തിയ നീക്കത്തിന്റെ ഫലമായി സര്‍ക്കാരില്‍ നിന്നും ഈ വര്‍ഷം മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവ് വാങ്ങിയിരുന്നു. എന്നാല്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടേയും പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇത് റദ്ദാക്കിയിരുന്നു.സ്‌കൂളില്‍ പുതിയ അഡ്മിഷന്‍ തുടങ്ങാനിരിക്കെയാണ് മാനേജര്‍ അതീവ രഹസ്യമായി ഇരുട്ടിവെളുത്തപ്പോഴേക്കും സ്‌കൂള്‍ കെട്ടിടം ഇടിച്ചു നിരത്തിയതെന്നും ആരോപണമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News