Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 2:47 pm

Menu

Published on October 28, 2016 at 11:30 am

കൈയേറ്റം ആരോപിച്ച്‌ നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി; മുന്നറിയിപ്പു നല്‍കാതെയെന്ന് നടന്‍ (വീഡിയോ)

kozhikode-municipality-removes-road-to-manukoyas-house

കോഴിക്കോട്: അനധികൃത കയ്യേറ്റമെന്ന് ആരോപിച്ച് നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കി.വഴി അനധികൃതമായി കയ്യേറി കൊണ്‍ക്രീറ്റ് ചെയ്തതാണെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ അധികൃതരെത്തി വഴി പൊളിച്ചു നീക്കിയത്.യാതൊരു കയ്യേറ്റവും താന്‍ നടത്തിയിട്ടില്ലെന്നും നഗരസഭയും മാറാട് പോലീസും തമ്മിലുള്ള ഒത്താശയോടെയാണ് ഇത് നടന്നതെന്നും മാമുക്കോയ പ്രതികരിച്ചു.

ഒക്ടോബര്‍ 27 ന് രാവിലെയാണ് സംഭവം.മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബ് ആണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കിയത്. റോഡ് കൈയ്യേറിയുള്ള നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. റോഡ് വീതികൂട്ടലിന്റെ ഭാഗമായിട്ടായിരുന്നു ഇത്.താന്‍ ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ വ്യക്തമാക്കുന്നത്. സ്ലാബ് പൊളിച്ചതിലല്ല അദ്ദേഹത്തിന്റെ രോഷം, ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ നോട്ടീസ് പോലും നല്‍കിയിരുന്നില്ല എന്നതിലാണ്.നോട്ടീസ് പോലും നല്‍കാതെ വീട്ടിലേക്കുള്ള വഴി പൊളിച്ചു മാറ്റിയതില്‍ കടുത്ത അമര്‍ഷമുണ്ട് മാമുക്കോയക്ക്. എന്നാല്‍ ഈ വിഷയത്തില്‍ കോര്‍പ്പറേഷനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ച് മാറ്റിയത് മാത്രമല്ല പ്രശ്‌നം. സമീപത്തെ പല വ്യാപാര സ്ഥാപനങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റിയിട്ടുണ്ട്. നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടും കാര്യമൊന്നും ഉണ്ടായില്ല.മീഞ്ചന്ത മുതല്‍ ബേപ്പൂര്‍ വരെയുള്ള ആറ് കിലോമീറ്റര്‍ റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഒരു അപാകവും ഇല്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു. എല്ലാം നിയമ പ്രകാരമാണ് ചെയ്തതെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News