Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ(94) അന്തരിച്ചു.കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ദീർഘ നാളായി ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 1980ല്‍ ചെക്കോസ്ലോവാക്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് തേര്‍ഡ് സെക്രട്ടറിയായി വിരമിച്ചശേഷം നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.പി.കെ എസ് രാജയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മാനവിക്രമന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്.അടുത്ത സാമൂതിരിയായി പികെഎസ് ഉണ്ണി അനുജരാജന്‍ രാജ ചുമതലയേല്‍ക്കും.
Leave a Reply