Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:27 am

Menu

Published on December 31, 2015 at 9:32 am

കോഴിക്കോട്ട്‌ നാളെ വീണ്ടും ചുംബനസമരം

kozhikode-to-host-kiss-of-love-again

കോഴിക്കോട്‌ :കോഴിക്കോട് വീണ്ടും ചുംബനസമരത്തിനു വേദിയാകുന്നു. സംസാകാരിക സംഘടനയായ ഞാറ്റുവേലയുടെ നേതൃത്വത്തിൽ ജനുവരി ഒന്നിനാണ്   ചുംബനസമരം സംഘടിപ്പിക്കുന്നത്.സദാചാര ജീര്‍ണതയ്‌ക്കെതിരെ തെരുവു ചുംബനവും പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം തുടങ്ങിയ പരിപാടികളാണ് ഞാറ്റുവേല സംഘടിപ്പിക്കുക. കേരളത്തില്‍ ചുംബന സമരം ഉയര്‍ത്തിയ രാഷ്ട്രീയം രാഹുല്‍ പശുപാലന്റെയും രശ്മി നായരുടെയും അറസ്റ്റോടെ അവസാനിക്കാതിരിക്കുന്നതിനും കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വികാരം കെടാതിരിക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. ചുംബനത്തെരുവില്‍ സമരത്തിനെത്തുന്ന യുവതി യുവാക്കള്‍ പങ്കാളിത്ത ജീവിത പ്രഖ്യാപനം നടത്തുമെന്നും സംഘാടകര്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News