Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : കോഴിക്കോടിനെ കുറിച്ച് കൂടുതൽ അറിയാനും കോഴിക്കോടിനെ കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങൾ പങ്കുവയ്ക്കാനുമായി ‘കോഴിപ്പീഡിയ’യുമായി കോഴിക്കോട് കളക്ടര്‍ പ്രശാന്ത്. തന്റെ ഫെയ്സ്ബുക്ക് പേജുവഴിയാണ് ഇക്കാര്യം കളക്ടര്‍ ജനങ്ങളെ അറിയിച്ചിട്ടുള്ളത്. . കോഴിക്കോട് കലക്ടർ പ്രശാന്ത് നായരുടേതാണ് പദ്ധതി. തന്‍റെ ഫെയ്സ്ബുക്ക് പേജുവഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങിൽ അറിയിക്കാമെന്നും അദ്ദേഹം പറയുന്നു.
കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
compassionatekozhikode.in സന്ദർശിച്ച സുഹൃത്തുക്കൾ കോഴിപീഡിയ എന്ന തുടങ്ങാനിരിക്കുന്ന ഒരു പ്രൊജക്റ്റിനെ പറ്റി വായിച്ചു കാണും http://compassionatekozhikode.in/initiatives-details/32കോഴിക്കോടിനെ പറ്റി നമുക്കറിയുന്ന കാര്യങ്ങളും നമ്മൾ കണ്ടുപിടിക്കുന്ന കാര്യങ്ങളും എല്ലാവരുമായി പങ്കു വെക്കാൻ ഒരു വേദി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം കൂടി ആവുമ്പോൾ കാര്യങ്ങൾ കുറേക്കൂടി ഭംഗിയാവും. നാം ശേഖരിക്കുന്ന വിവരങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ അനവധി ആയിരിക്കും. വികസന പദ്ധതികളുടെ ആസൂത്രണം മുതൽ അവശ്യ വിവരങ്ങളുടെ പൊതു ലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം, അങ്ങനെ അങ്ങനെ പലതും. വിശദമായി അടുത്ത ദിവസം സംസാരിക്കാം. വെബ് സൈറ്റ് നോക്കാൻ മറക്കണ്ട…..
കോഴിക്കോടിന്‍റെ വികസനവും ടൂറിസം സാധ്യതകളും മുന്നിൽ കണ്ടാണ് കലക്റ്റർ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കലക്ടറുടെ ആശയത്തിന് ഇതിനോടകം വൻസ്വീകരണവും ലഭിച്ചു.കലക്ടറുടെ ഓപ്പറേഷൻ സുലൈമാനി, ഓപ്പറേഷൻ സവാരി ഗിരിഗിരി തുടങ്ങിയ പദ്ധതികളും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.
Leave a Reply