Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 1:01 pm

Menu

Published on September 19, 2017 at 1:10 pm

ദിലീപിനെ കാണുന്നത് മകന്റെ സ്ഥാനത്ത്; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെയെന്ന് കെ.പി.എ.സി ലളിത

kpac-lalitha-on-dileep-visit

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത.

വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കുമെന്നും അവര്‍ വ്യക്തമാക്കി.

താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെ.പി.എ.സി ലളിതയെ ഉദ്ധരിച്ച് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ കെ.പി.എ.സി ലളിത സന്ദര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ തന്റെ നിലപാട് ലളിത വ്യക്തമാക്കിയത്.

സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് ലളിതയെ മാറ്റണമെന്നു ദീപന്‍ ശിവരാമന്‍ ആവശ്യപ്പെട്ടിരുന്നു. മോശമായ നടപടിയാണ് അവരില്‍ നിന്നു ഉണ്ടായതെന്നും തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും ദീപന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News