Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:39 pm

Menu

Published on March 8, 2019 at 4:06 pm

കുമ്മനം രാജശേഖരൻ മിസോറം ഗവർണർ പദവി രാജിവച്ചു ; തിരുവനന്തപുരത്ത് സ്ഥാനാർഥിയാകും

kummanam-resigned-mizoram-governor-post-to-contest-from-trivandrum-election

തിരുവനന്തപുരം: മിസോറം ഗവർണർ പദവി കുമ്മനം രാജശേഖരൻ രാജിവച്ചു. രാജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിച്ചു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയാകുമെന്നാണ് സൂചനകൾ. അസം ഗവർണർ പ്രഫ. ജഗ്ദിഷ് മുഖിക്ക് മിസോറമിന്റെകൂടി ചുമതല നൽകി രാഷ്ട്രപതിയുടെ വാർത്താക്കുറിപ്പു പുറത്തുവന്നു.

കുമ്മനം മൽസരിക്കണമെന്ന നിലപാടിൽ ആർഎസ്എസ് ഉറച്ചുനിൽക്കുകയാണ്. കുമ്മനത്തിന്റെ അത്ര വിജയസാധ്യത മറ്റാർക്കുമില്ലെന്ന നിലപാടാണ് ആർഎസ്എസിന്റേത്. ശശി തരൂരിനോടു മൽസരിക്കാൻ കുമ്മനത്തിനേ പറ്റൂ എന്ന നിലപാട് പ്രവർത്തകർക്കുമുണ്ട്. ഗവർണർ പദവി രാജിവച്ചത് മത്സരിക്കുന്നതിനു വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന നേതാക്കൾ സൂചന നൽകി. തിരുവനന്തപുരത്ത് മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പി.പി. മുകുന്ദനും തീരുമാനം മാറ്റിയതായി സൂചന.

സിപിഐ സ്ഥാനാർഥിയായി സി. ദിവാകരനാണ് തിരുവനന്തപുരത്തു മൽസരിക്കുക. സിറ്റിങ് എംപിയായതിനാൽ ശശി തരൂർ തന്നെ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കുമ്മനം കൂടി എത്തുകയാണെങ്കിൽ ശക്തമായ മൽസരമായിരിക്കും തിരുവനന്തപുരം ലോക്സഭാ സീറ്റിലുണ്ടാകുക.

Loading...

Leave a Reply

Your email address will not be published.

More News