Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 7:11 am

Menu

Published on April 6, 2015 at 12:34 pm

ഷാർജയിൽ ഓട്ടിസം ബോധവല്‍കരണ പദയാത്ര സംഘടിപ്പിച്ചു

kunchako-boban-walks-for-autism-in-sharjah

ഷാര്‍ജ: ഷാർജയിൽ ഓട്ടിസം ബോധവല്‍കരണ പദയാത്ര സംഘടിപ്പിച്ചു. അല്‍ഫാഷ്ത്ത് ഓട്ടിസം മെഡിക്കല്‍ സെന്ററും, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പദയാത്ര ഷാര്‍ജ ക്രിസ്റ്റല്‍ പ്ലാസ കെട്ടിടത്തിനു സമീപത്ത് നിന്ന് ആരംഭിച്ച് അല്‍മജാസില്‍ അവസാനിച്ചു.വിദ്യാര്‍ഥികളടക്കം 500 ഓളം പേര്‍ പദയാത്രയില്‍ അണിനിരന്നു.സിനിമാ താരം കുഞ്ചാക്കോ ബോബന്‍ ഭാര്യ പ്രിയ എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നൽകി. കേരളത്തിന്റെ തനത് വാദ്യോപകരണങ്ങളുടെ അകമ്പടിയോട് കൂടിയുള്ള പദയാത്ര പരിപാടി വീക്ഷിക്കാന്‍ റോഡിന്റെ ഇരുവശത്തും കൂടിയിരുന്ന സ്വദേശികളിലും വിദേശികളിലും ആശ്ചര്യമുണര്‍ത്തി. ഓട്ടിസം വിരുദ്ധ സമ്മേളനം ഡോ.കെ.എന്‍.എന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് അല്‍ ഫഷ്ത് മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത് . ഈ ഓട്ടിസം സെന്റര്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്റെ ഉടമസ്ഥതയിലാണ് ആരംഭിച്ചത്. കുട്ടികളിലെയും മുതിര്‍ന്നവരിലെയും ഓട്ടിസം രോഗത്തിന് മികച്ച ചികിത്സയും തുടര്‍ നടപടികളുമാണ് സെന്‍റര്‍ ലക്ഷ്യമിടുന്നത്.
–
Kunchako Boban walks for autism in Sharjah0

Loading...

Comments are closed.

More News