Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനായ പുതിയ ചിത്രം ‘ലോ പോയന്‍റ്’ 28 ന് തിയേറ്ററുകളിലെത്തുന്നു.ചിത്രത്തിൽ നായികയാകുന്നത് നമിത പ്രമോദാണ്.സത്യനാഥൻ എന്ന അഭിഭാഷകൻറെ വേഷമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍ ചെയ്യുന്നത്.ഇയാളുടെ അടുത്തേക്ക് കേസുമായി വരുന്ന മായ എന്ന പെണ്‍കുട്ടിയെയാണ് നമിത അവതരിപ്പിക്കുന്നത്.’പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’എന്ന ചിത്രത്തിന് ശേഷം ഇരുവരും ജോഡികളായി അഭിനയിക്കുന്ന ചിത്രമാണ് ‘ലോ പോയന്‍റ്’.സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, പി. ബാലചന്ദ്രന്‍, കൃഷ്ണ, പ്രവീണ, ദേവന്‍, റിയ സൈറ, കെ.പി.എ.സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.സന്തോഷ് വര്‍മയുടേയും ജോഫി തരകന്‍േറയും ഗാനങ്ങള്‍ക്ക് മെജോ ജോസഫാണ് സംഗീതമൊരുക്കിയിരിക്കുന്നത്.ചിത്രം നിർമിച്ചിരിക്കുന്നത് ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സാണ്.
Leave a Reply