Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 28, 2026 10:19 am

Menu

Published on November 2, 2018 at 10:13 am

ഇന്ന് ജനിക്കുന്ന പൊന്നോമനകള്‍ക്ക് സ്വര്‍ണസമ്മാനം ; ചാക്കോച്ചന്റെ പിറന്നാള്‍

kunjako-boban-birthday-golden-gift-for-new-born-babies-by-kunjako-boban

മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് ഇന്ന് പിറന്നാള്‍. താരത്തിന്റെ പിറന്നാളിന് അടിപൊളി സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന്‍ ലൗവേഴ്സും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയും. ഇന്ന് സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് സമ്മാനമായി ചാക്കോച്ചന്‍ ലൗവേഴ്സ് നല്‍കുന്നത്. കുഞ്ചാക്കോ ബോബന്റെ സ്നേഹിതർ ചേർന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചൻ ലൗവേഴ്‌സ്.

‘ഈ വർഷം ചാക്കോച്ചന്റെ പിറന്നാൾ എങ്ങനെ കൂടുതൽ സന്തോഷകരമായി നടത്താം എന്ന ആലോചനയിലാണ് ഇങ്ങനെ ഒരു പരിപാടി തീരുമാനിക്കപ്പെട്ടത്. പതിവ് പോലെ രക്ത ദാനം, തെരുവിൽ സൗജന്യ ഭക്ഷണം, അനാഥാലയം സന്ദർശനം എന്നീ പരിപാടികൾക്കു പുറമെ ചാക്കോച്ചൻ ജനിച്ച ദിവസം ആയ നവംബർ 2നി കേരളത്തിൽ അങ്ങോളം ഉള്ള സർക്കാർ ആശുപത്രിയിൽ ജനിച്ചു വീഴുന്ന ഒരോ പൊന്നോമനയ്ക്കും ഒരു സ്വർണസമ്മാനം നൽണണം എന്ന ഒരു തീരുമാനം ഉണ്ടായി.’–ചാക്കോച്ചൻ ലൗവേഴ്സ് പറഞ്ഞു.

ഇതുകൂടാതെ ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയും മെഡക്‌സ് ഫാര്‍മസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വച്ച് രക്തദാന ക്യാംപും പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഫെയ്​സ്ബുക്ക് പേജിലൂടെയാണ് ഈ വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News