Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:03 pm

Menu

Published on August 31, 2015 at 2:04 pm

ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍

ladan-is-alive-edward-snowden

മോസ്‌കോ: അല്‍ ഖെയ്ദ്വ തീവ്രവാദി ഉസാമ ബിന്‍ ലാദന്‍ ബഹാമസിലെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും അവരുടെ ചാരശൃംഖലയായ സി.ഐ.എയുടെ പ്രവര്‍ത്തനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമായി ജോലി ചെയ്തിരുന്ന എഡ്വേര്‍ഡ് ജോസഫ് സ്‌നോഡനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നോഡന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയുടെ ചാരശൃംഖലയുടെ സംരക്ഷണയില്‍ ഉസാമ താമസിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ട്.പക്ഷെ ഇപ്പോള്‍ അദ്ദേഹം എവിടെയാണ് താമസിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. എന്നാല്‍, 2013ല്‍ ബഹാമസില്‍ അദ്ദേഹത്തിന്റെ വില്ലയില്‍ അഞ്ച് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമാണ് ഉസാമ താമസിച്ചിരുന്നതെന്നും വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സ്‌നോഡന്‍ പറഞ്ഞു.

ബിന്‍ ലാദന്റെ മരണം സി.ഐ.എയുടെ വ്യാജവാര്‍ത്തയായിരുന്നു. ബഹാമസിലെ ചില രഹസ്യസ്ഥലങ്ങളിലേക്ക് ലാദനും കുടുംബവും യാത്ര ചെയ്യാറുണ്ടായിരുന്നെന്നും സ്‌നോഡന്‍ വെളിപ്പെടുത്തി. സെപ്തംബറില്‍ പ്രകാശനം നടക്കുന്ന സ്‌നോഡന്റെ ബുക്കില്‍ ലാദന്‍ ജീവിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News