Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:23 am

Menu

Published on January 16, 2014 at 4:18 pm

പഞ്ചായത്ത് പ്രസിഡന്റിൻറെ പണം കാണാതായി;ജീവനക്കാരിയെ വസ്ത്രമഴിച്ച് പരിശോധന നടത്തി

lady-sweeper-insulted

പാലോട്: പഞ്ചായത്ത് പ്രസിഡന്റിൻറെ പണമടങ്ങിയ ഡയറി ഓഫീസില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് ജീവനക്കാരിയെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി.ഓഫീസ് സ്വീപ്പറെ വനിതാ വാര്‍ഡ് അംഗമാണ് പരിശോധനയ്ക്ക് വിധേയയാക്കിയത്.ബുധനാഴ്ച രാവിലെ ഓഫീസില്‍ വച്ചാണ് പഞ്ചായത്ത് പ്രസിഡന്റിൻറെ 11650 രൂപ അടങ്ങിയ ഡയറി കാണാതായത്.ഓഫീസ് മുഴുവന്‍ പരിശോധിച്ചെങ്കിലും പണം കണ്ടെടുക്കാനായില്ല.പണം നഷ്ടപ്പെട്ടതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും ചോദ്യം ചെയ്യുകയോ പരിശോധിക്കുകയോ ചെയ്തില്ല. പൊലീസ് മടങ്ങിപ്പോയതിനു ശേഷം ഒരു വനിതാ വാര്‍ഡ് അംഗം പാര്‍ട്ട് ടൈം സ്വീപ്പറെ ഓഫീസ് സ്റ്റെയര്‍കെയ്‌സിനടിയില്‍ കൊണ്ടുപോയി ദേഹപരിശോധന നടത്തുകയായിരുന്നു.എന്നാല്‍ ഇവരില്‍ നിന്ന് തുക കണ്ടെടുക്കാനായില്ല.പണം കണ്ടെത്താനാണ് താന്‍ ജീവനക്കാരിയെ പരിശോധിച്ചതെന്നാണ് ഇവരുടെ വാദം.ഇരുപത് വര്‍ഷമായി പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്ന ആളാണ് ഡാളി എന്ന ജീവനക്കാരി.ഓഫീസിൻറെ വിവിധ ഭാഗങ്ങളില്‍ പരിശോധിച്ചിട്ടും നഷ്ടപ്പെട്ട പണം കിട്ടിയില്ല.ഉച്ചയോടെ ജോലികഴിഞ്ഞ് പോകാനിറങ്ങിയ ഡാളിയുടെ ബാഗ് സ്ഥലത്തുണ്ടായിരുന്ന ഒരു മുന്‍ വാര്‍ഡ് അംഗം പിടിച്ചുവാങ്ങി പരിശോധിച്ചു. ഇതിനുശേഷമായിരുന്നു ശരീര പരിശോധന.ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതിനെതിരെ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് ഡാളി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33