Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ലഷ്കര്‍ ഭീകരന് സാക്കിര്‍ ഉര് റഹ്മാന് ലഖ്വിയെ പാകിസ്ഥാന് വീണ്ടും കസ്റ്റഡിയില്‍ എടുത്തു.ലഖ്വിയുടെ മോചനത്തിന് അനുമതി നല്കി കൊണ്ടുള്ള ഇസ്ലാമാബാദ് കോടതി ഉത്തരവിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.ലഖ്വിയെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിനുള്ള വിധി റദ്ദ് ചെയ്ത നടപടിയെ ഇന്ത്യ രൂക്ഷമായി വിമര്‍ശിക്കുകയും വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു.ലഖ്വിക്കെതിരെ പുതിയ കേസും എടുത്തിട്ടുണ്ട്. ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡറായിരുന്ന ലഖ്വിക്ക് ഇസ്ലാമാബാദിലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് ലഖ്വിയെ തടവില്‍ തന്നെ പാര്‍പ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഭീകര വിരുദ്ധ കോടതിയാണ് ഡിസംബര്‍ 18 ന് ലഖ്വിക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഡിസംബര്‍ 19 നാണ് ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത്. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. പത്തോളം ഭീകരവാദികളായിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തിരുന്നത്. സകിയുര്‍ റഹ്മാന് ലഖ്വി, ഫാഫിസ് സഈദ് എന്നിവരായിരുന്നു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. പ്രതികളില്‍ ഒരാളായ ഫാഫിസ് സഈദ് പാകിസ്ഥാനില്‍ ഇപ്പോഴും സ്വതന്ത്രനാണ്. പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കെതിരെ അദ്ദേഹം ഗൂഢാലോചനയും ആരോപിച്ചിരുന്നു.
Leave a Reply