Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ദേശീയ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിലെ ലാലിസം എന്ന പരിപാടി മോഹൻലാലിനെ കൊണ്ട് നിർബന്ധിച്ച് ചെയ്യിച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പരിപാടിയുമായി സഹകരിച്ച ലാൽ വിവാദങ്ങളിലേർപ്പെടേണ്ടി വന്നതിൽ ഖേദമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും പരിശോധിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗെയിംസ് അവസാനിച്ച് 45 ദിവസത്തിനകം കണക്കുകൾ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.അഭ്രപാളിയിലെ മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ ജീവിതത്തെ, ലാല്‍ അഭിനയിച്ച പാട്ടുകളിലൂടെ അടയാളപ്പെടുത്തുന്ന സംഗീത പരിപാടിയായിരുന്നു ലാലിസം.
Leave a Reply