Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ദേശീയ ഗെയിംസിന് അവതരിപ്പിച്ച ലാലിസത്തിൻറെ പണം തിരിച്ച് വാങ്ങില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ ധാരണയായതായി. പണം തിരിച്ചുവാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. മോഹന്‍ലാലിനെ പോലെ ഉള്ള ഒരു കലാകാരനെ ഇങ്ങനെ വിമര്‍ശനങ്ങള്‍ക്ക് വിട്ടുകൊടുത്തുകൂട എന്നും മന്ത്രിസഭ യോഗത്തില്‍ ചർച്ചയായി. യോഗത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ച് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരണം നടത്തി. ജിജി തോംസണെ പരസ്യമായി ശാസിക്കണമെന്ന് തിരുവഞ്ചൂര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ലാലില്‍ നിന്ന് പണം മടക്കി വാങ്ങേണ്ടതില്ലെന്ന് തന്നെ ആയിരുന്നു തുടക്കം മുതലേ സര്‍ക്കാരിന്റെ ധാരണ. എന്നാല്‍ ഭരണപക്ഷത്തുള്ള ചിലര്‍ തന്നെ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നതോടെയാണ് വിഷയം മന്ത്രിസഭ പരിഗണിക്കാൻ തീരുമാനമായത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിൽ ലാലിസം മാത്രമാണ് പരാജയമായതെന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചതായും, മന്ത്രിസഭ എന്തു തീരുമാനിച്ചാലും ആരു പറഞ്ഞാലും പണം തിരികെ നൽകുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply