Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2026 2:52 am

Menu

Published on September 30, 2013 at 11:49 am

കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്; ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 45 പേർ കുറ്റക്കാർ

lalu-prasad-convicted-in-fodder-scam-case

പാറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് പ്രതിസ്ഥാനത്തുള്ള കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്. ഝാര്‍ഖണ്ഡിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കാലിത്തീറ്റ കുംഭകോണകേസില്‍ വിധി പ്രഖ്യാപിക്കുക.17 വര്‍ഷത്തിനു ശേഷമാണ് ലാലു ഉള്‍പ്പെട്ട ഈ കേസില്‍ വിധി വരുന്നത്. ലാലുവിനു പുറമെ മുന്‍മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 46 പ്രതികളാണ് കേസിലുള്ളത്.
സംസ്ഥാന വിഭജനത്തിനു മുമ്പ് ബിഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ പിന്‍വലിച്ച് അവിഹിത ഇടപാട് നടത്തിയെന്നാണ് സി.ബി.ഐ കേസ്. കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളില്‍ 53 കേസുകളാണ് സി.ബി.ഐ കോടതിയുടെ പരിഗണനയിലുള്ളത്. ലാലുപ്രസാദ് യാദവും ജഗന്നാഥ് മിശ്രയും ഇതില്‍ അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യമായാണ് ലാലു പ്രസാദ് യാദവ് പ്രതിയായ കേസില്‍ വിധി പറയുന്നത്.
ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിൻറെ  നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്. തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് ലാലുവിനെതിരെയുള്ളത്.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കാലിത്തീറ്റ കുംഭകോണക്കേസിലെ നടപടികള്‍ ലോക്സഭാംഗമായ ലാലുവിനു നിര്‍ണായകമാണ്. കേസില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചാല്‍ ലാലുപ്രസാദ് യാദവിൻറെ  അംഗത്വം റദ്ദാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News