Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നിരക്കുകള്‍ കുറയും. ഇന്റര്‍ കണക്ഷന്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചതാണ് നിരക്ക് കുറയാന്‍ കാരണം.രാജ്യത്ത് ലാന്‍ഡ് ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ഒരു കണക്ഷനില്‍ നിന്നും മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ക്ക് നല്‍കേണ്ട ഫീസാണ് ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്.ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ തിരുമാനത്തോടെ ഏറെ നേട്ടമുണ്ടാകാന്‍ പോകുന്നത്. മാസം തോറുമുള്ള ഫ്രീ കോളുകളുടെ എണ്ണത്തിലും, സമയദൈര്‍ഘ്യത്തിലും അവര്‍ക്ക് വര്‍ധനയുണ്ടാകും.നിലവില്‍ ലാന്‍ഡ്‌ഫോണുകള്‍ക്ക് 20 പൈസയാണ് ഇന്‍ര്‍കണക്ഷന്‍ ചാര്‍ജായി ഈടാക്കിയിരുന്നത് ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് തിരുമാനം. മൊബൈല്‍ കണക്ഷനുകളില്‍ 20 പൈസയില്‍ നിന്ന 14 പൈസയായി കുറച്ചിട്ടുമുണ്ട്.തിരുമാനം വന്നതോടെ ഇതിന്റെ ഗുണം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും ചാര്‍ജുകളിലും മറ്റും വന്‍കുറവുണ്ടാകുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത് ലാന്‍ഡ്‌ലൈന്‍ ഉപയോഗം കൂടാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു. രാജ്യത്ത് 1.70 ടെലിഫോണ്‍ ഉപയോക്താക്കളാണ് ബിഎസ്എന്‍എല്ലിനുള്ളത്. ഇതില്‍ 60 ശതമാനവും ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളാണ്.സ്വകാര്യ ടെലിഫോണ്‍ ദാതാവായ യൂണിണോറും കോള്‍ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോള്‍ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് രാജ്യത്തെ മുന്‍നിര ടെലിഫോണ്‍ സേവന ദാതാക്കളായ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവര്‍ പ്രതികരിച്ചിട്ടില്ല. ട്രായ് യുടെ തീരുമാനം പരിശോധിച്ച് നിലപാട് അറിയിക്കാമെന്നാണ് ഈ കമ്പനികളുടെ പ്രതികരണം.
Leave a Reply