Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:16 am

Menu

Published on November 13, 2013 at 9:58 am

തിരുവനന്തപുരത്ത് മണ്ണിടിച്ചില്‍:ആറ് തീവണ്ടികള്‍ റദ്ദാക്കി

landslide-at-tvm-6-trains-cancelled

തിരുവനന്തപുരം:കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് റെയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ആറ് ട്രെയിനുകള്‍ റദ്ദാക്കി.റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ്,തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ്,തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്,നാഗര്‍കോവില്‍-കൊച്ചുവേളി, കൊച്ചുവേളിനാഗര്‍കോവില്‍, തിരുവനന്തപുരം-കൊല്ലം പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.വലിയശാലയിലും കൊച്ചുവേളിയിലുമാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്.രാവിലെ 11.15 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.15ന് കൊച്ചുവേളിയില്‍ നിന്നാകും പുറപ്പെടുക.തിരുവനന്തപുരം-ഹൈദരബാദ് ശബരി എക്‌സ്പ്രസ് പുറപ്പെടാന്‍ വൈകും.തിരുവനന്തപുരത്തേക്കുള്ള എല്ലാ തീവണ്ടികളും ഇവിടെ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ വൈകും.ഇതില്‍ പലതും കൊല്ലത്തിനും കഴക്കൂട്ടത്തിനുമിടയില്‍ യാത്ര അവസാനിപ്പിക്കും.മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പുറപ്പെട്ട പരശുറാം എക്‌സ്പ്രസ് ഇന്ന് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ.തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് റദ്ദാക്കിയതോടെ ഷൊര്‍ണൂരില്‍ നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസിന്റെ തിരുവനന്തപുരത്തേക്ക് തിരിച്ചുള്ള സര്‍വീസും ഇന്നുണ്ടാകില്ല.തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കിയതോടെ ഉച്ചയ്ക്ക് 1.40ന് കോഴിക്കോട് നിന്ന് തിരിച്ചുള്ള സര്‍വീസും ഇന്നുണ്ടാകില്ല.പുലര്‍ച്ചെ നാല് മണിമുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴയായിരുന്നു. മൂന്നുമണിക്കൂറോളം തുടര്‍ച്ചയായി കനത്ത മഴ പെയ്തു.തമ്പാനൂരിലുള്‍പ്പടെ പലയിടങ്ങളിലും റെയില്‍വെ പാളത്തില്‍ വെള്ളംകയറി.തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്ന്,രണ്ട്, മൂന്ന് ഫ്ലാറ്റ്ഫോമിലെ ട്രാക്ക് പൂര്‍ണമായും വെള്ളത്തിലാണ്.വലിയശാലയിലും കൊച്ചുവേളിയിലുമാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്.കൊച്ചുവേളി ഭാഗത്ത് ട്രാക്കിലേക്ക് വീണമണ്ണ് നീക്കുന്ന ജോലികള്‍ 10 മണിയോടെ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് ഗതാഗതം പുന:സ്ഥാപിക്കാനാകുമെന്നാണ് കരുതുന്നത്.നാഗര്‍കോവിലിലേക്കുള്ള തീവണ്ടി ഗതാഗതം വൈകുന്നേരത്തോടെ മാത്രമേ പുന:സ്ഥാപിക്കാന്‍ കഴിയൂവെന്നാണ് റിപ്പോര്‍ട്ട്

Loading...

Leave a Reply

Your email address will not be published.

More News