Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തവാങ്ങ്: അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ മണ്ണിടിച്ചിലില്‍ 16 പേര് മരിച്ചു. തവാങ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്തെ താത്കാലിക ലേബര്‍ ക്യാമ്പിന് മുകളിലേക്ക് മണ്ണും വലിയ പാറക്കല്ലുകളും ഇടിഞ്ഞുവീണു.ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ കെട്ടിട നിര്‍മാണത്തിനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 16 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്ന് കണ്ടെത്തി.മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പ്രദേശത്തേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടു. കൂടാതെ വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. തവാങ്ങിലെ മറ്റുപ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
Leave a Reply