Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. മരിച്ച രണ്ടുപേരും അന്യസംസ്ഥാന തൊഴിലാളികളാണ്. മണ്ണിനടിയിൽ കുടുങ്ങിയിരുന്ന മറ്റ് രണ്ട് പേരെയും രക്ഷപ്പെടുത്തി.മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പന്തീരാങ്കാവ് ജംഗ്ഷന് സമീപം സ്വകാര്യ സ്കൂൾ നിര്‍മിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
Leave a Reply