Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊലാലംപുര്‍ :ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായി സംശയിക്കുന്ന വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം മലേഷ്യ തിരുത്തി പറഞ്ഞു.വിമാനത്തിലെ പൈലറ്റുമാരിൽ ഒരാൾ അവസാനമായി പറഞ്ഞത് ‘ഓള് റൈറ്റ്, ഗുഡ് നൈറ്റ്’ എന്നാണെന്നായിരുന്നു മലേഷ്യ ആദ്യം പറഞ്ഞത്.എന്നാൽ ‘ഗുഡ്നൈറ്റ്, മലേഷ്യന്‍ ത്രീ സെവന് സീറോ’ എന്നതാണ് വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശമെന്ന് മലേഷ്യ ഇപ്പോൾ പറയുന്നു.റഡാര്‍ സ്ക്രീനില്‍ നിന്നും വിമാനം അപ്രത്യക്ഷമാകുന്നത് വരെ ആശയവിനിമയത്തിൻറെ വിശദ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.ഈ വിവരം പുറത്ത് വന്നതോടെ മലേഷ്യക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്.മലേഷ്യ കൃത്യമായ വിവരങ്ങള്‍ നൽകുന്നില്ലെന്ന ആരോപണവുമായി വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. മാർച്ച് എട്ടിന് പുലർച്ചെ 1.19 നാണ് വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം ലഭിച്ചതെന്നാണ് മലേഷ്യ അറിയിച്ചത്.പൈലറ്റുമാരില്‍ ആരാണ് സന്ദേശം നല്‍കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.ഇതിനെ കുറിച്ച് പരിശോധന നടന്നു വരികയാണ്. ഇപ്പോൾ പശ്ചിമ ഓസ്ട്രേലിയയില്‍ നിന്ന് 1100 കിലോമീറ്റര്‍ മാറി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനത്തിനായുള്ള തിരച്ചിൽ നടത്തി വരികയാണ്.
Leave a Reply