Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് എൽഡിഎഫ് ഹർത്താൽ. കൈക്കൂലി കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണത്തെ തടഞ്ഞ പ്രതിപക്ഷ പുരുഷ-വനിത എംഎൽഎമാരെയും സഭയ്ക്കുപുറത്ത് സമരം നടത്തിയ പ്രവർത്തകരെയും ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.പാൽ, പത്രം, ആശുപത്രി തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നില്ല. ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മാണിയെ തടയുമെന്ന പ്രതിപക്ഷവും എന്ത് വില കൊടുത്തും ബജറ്റ് അവതരിപ്പിക്കുമെന്ന് സർക്കാരും വാശി പിടിച്ചതോടെ നിയമസഭയും പരിസരവും ഇന്നലെ യുദ്ധ ഭൂമിയായി.സ്പീക്കറുടെ ഡയസിൽ കയറി കസേര വലിച്ചെറിയുകയും മൈക്കും കമ്പ്യൂട്ടറും തകർക്കുകയും സ്പീക്കറെ ഡയസിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു വെച്ചും ശക്തമായ സമര മാർഗ്ഗമാണ് പ്രതിപക്ഷം ഇന്നലെ സ്വീകരിച്ചത്.
Leave a Reply