Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:36 pm

Menu

Published on January 24, 2015 at 9:46 am

മാണിയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു

ldf-harthal-in-pala

പാലാ: ബാര്‍ കോഴ കേസില്‍ ആരോപണവിധേനായ കെ എം മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി പ്രാദേശിക ഘടകം പാലായില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിർബന്ധിച്ച് ആരെയും തടയരുതെന്ന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. പാലാ കൂടാതെ ഉഴവൂര്‍, വെളിയന്നൂര്‍, കടപ്ളാമറ്റം, മരങ്ങാട്ടുപ്പള്ളി പഞ്ചായത്തുകളിലും ഹര്‍ത്താന്‍ ആചരിക്കുന്നുണ്ട്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കെഎം മാണി യുടെ രാജി ആവശ്യപ്പെട്ട്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും . രാജിവയ്ക്കും വരെ പ്രതിഷേധ പരിപാടികള്‍ തുടരാനാണ് ബിജെപിയുടെ തീരുമാനം. ഇതേ ആവശ്യം ഉന്നയിച്ച് വരുന്ന ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താലും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News