Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 3:07 am

Menu

Published on April 22, 2015 at 3:05 pm

90 വയസുള്ള അമ്മയെ തെരുവിൽ ഇറക്കിവിട്ട മകൾക്കെതിരെ കേസ്

leaving-mother-in-public-road-daughter-went-for-trip

തൃപ്പൂണിത്തുറ: 90 വയസുള്ള അമ്മയെ തെരുവിൽ ഇറക്കിവിട്ട മകൾക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു മരുമകൾക്കെതിരെയും കേസുണ്ട്. നാലാണും നാല് പെണ്ണുമടക്കം എട്ടുമക്കളുടെ മാതാവായ, ചമ്പക്കര ശില്‍പശാല റോഡില്‍ കാഞ്ഞാണിപ്പിള്ളി വീട്ടില്‍ പരേതനായ മത്തായിയുടെ ഭാര്യ മേരിക്കാണ്‌ ഈ ദുര്‍ഗതിയുണ്ടായത്‌.മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനായുള്ള നിയമപ്രകാരം മകൾ ഷേർളി (50) മരുമകൾ ഷൈനി (42) എന്നിവർക്കെതിരെയാണു പൊലീസ് കേസെടുത്തത്. സ്വന്തം വീടായ ചമ്പക്കരയിലെ കാഞ്ഞിരപ്പിള്ളിയിൽ മക്കളിലൊരാളായ ഷേർളിക്കും കുടുംബത്തിനുമൊപ്പമാണ് മേരി താമസിച്ചിരുന്നത്. അമ്മയെ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മേരിയെ ഷേർളി സഹോദരൻ ജോസിയുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി. എന്നാൽ ജോസി നാട്ടിൽ ഇല്ലെന്ന് പറഞ്ഞ് ഭാര്യ ഷൈനി കഴിഞ്ഞ ദിവസം രാവിലെ മേരിയെ തിരികെ ഷേർളിയുടെ വീട്ടിലാക്കി. മറ്റു സഹോദരങ്ങള്‍ അമ്മയെ സംരക്ഷിക്കാത്തതില്‍ കുപിതയായ ഷേര്‍ളി അമ്മയെ വീടിനു വെളിയില്‍ പൊരിവെയിലത്ത്‌ റോഡില്‍ തള്ളിയശേഷം വീടുംപൂട്ടി സ്‌ഥലംവിടുകയായിരുന്നു. പിന്നീട് നടുറോഡില്‍ തളര്‍ന്നു നിന്ന മേരിയുടെ ദയനീയ സ്‌ഥിതി കണ്ട് നാട്ടുകാർ മരട് ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. ഇതേ തുടർന്ന് എസ്‌.ഐ. വിപിൻറെ നേതൃത്വത്തിലുള്ള പോലീസെത്തി മേരിയെ തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയിലാക്കുകയായിരുന്നു. പിന്നീട് അമ്മൂമ്മയെ സംരക്ഷിക്കാൻ തയാറായ അരൂരിൽ താമസിക്കുന്ന കൊച്ചുമകൻ ജോബിക്കൊപ്പം മേരിയെ വിട്ടു. 20 വര്‍ഷം മുമ്പാണ്‌ മേരിയുടെ ഭര്‍ത്താവ്‌ മരിച്ചത്‌. എട്ട്‌ മക്കളില്‍ ഷേര്‍ളി, ജോസി എന്നിവരൊഴികെ മറ്റുള്ളവര്‍ ചെന്നൈയിലും വിദേശത്തുമാണുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News