Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 12:00 pm

Menu

Published on September 11, 2015 at 2:35 pm

ധൈര്യം കാട്ടാൻ പച്ചയ്ക്ക് പാമ്പിനെ തിന്നുന്ന പട്ടാളക്കാർ

lebanese-commandos-grit-their-teeth-and-eat-live-snakes

ബെയ്റൂട്ടിൽ നടക്കുന്ന സെക്യൂരിറ്റി കൺവെൻഷനിൽ ലെബനൻ കമാൻഡോകൾ ചെയ്യേണ്ടിവരുന്ന കാര്യങ്ങൾ കണ്ടാൽ മനുഷ്യത്വ വിരുദ്ധമെന്നേ ആർക്കും തോന്നൂ.ജീവനുള്ള പാമ്പിനെ കടിച്ചു തിന്നും, ഭാരമുള്ള വാഹനങ്ങൾ കയറുകെട്ടിവലിച്ചും, കമ്പിയിൽ ഘടിപ്പിച്ച കൊളുത്തിൽ തൂങ്ങിക്കിടന്ന് ആയുധം ഉപയോഗിച്ചുമാണ് ഈ പട്ടാളക്കാർ തങ്ങളുടെ ധൈര്യം തെളിയിക്കുന്നത്.

എല്ലാവർഷവും ഈ പ്രകടനം അരങ്ങേറുന്നത് ഒരു അറബിക് പഴഞ്ചൊല്ലിൻറെ ചുവടുപിടിച്ചാണ്. ജീവനുള്ള ഒരു പാമ്പിൻെറ തലകടിച്ചെടുക്കുന്ന മനുഷ്യനാണ് ധൈര്യവാൻ എന്നർഥം വരുന്ന പഴഞ്ചൊല്ലിനെ ആധാരമാക്കിയാണ് ജീവനുള്ള പാമ്പിനെ കടിച്ചുകൊല്ലുന്ന ഇനം ഇതിൽ ഉൾപ്പെടുത്തിയത്.

ജീവനുള്ള പാമ്പിനെ കയ്യിൽപിടിച്ച് അതിൻെറ തലയും വാലും വിപരീത ദിശയിൽ വരത്തക്കവണ്ണം കൈയ്യിൽ ചുറ്റിയ ശേഷമാണ് പാമ്പിനെ കടിച്ചുകൊല്ലുന്നത്. പിന്നീട് കയറിൽ തൂങ്ങിക്കിടന്ന് ഷൂട്ടിങ്ങിലുള്ള പ്രാവീണ്യം തെളിയിക്കും. ഇതിനൊക്കെ പുറമെയാണ് കവചം വഹിക്കുന്ന ഭാരമേറിയ വണ്ടി കയർകെട്ടി വലിക്കുന്നത്.

ലെബനൻ കമാൻഡോകൾക്ക് താൽപര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സമ്പ്രദായത്തിൽ പങ്കുചേർന്നേ മതിയാകൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News