Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:14 pm

Menu

Published on March 23, 2015 at 2:25 pm

ആധുനിക സിംഗപ്പൂരിന്റെ പിതാവ് ലീ ക്വാൻ യൂ അന്തരിച്ചു

lee-kuan-yew-founding-father-and-first-premier-of-singapore-dies-at-91

സിംഗപ്പൂർ: ആധുനിക സിംഗപ്പൂരിന്റെ പിതാവും ആദ്യ പ്രധാനമന്ത്രിയുമായ ലീ ക്വാൻ യൂ (91) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ മാസം മുതൽ സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെ 3.18നാണ് അന്ത്യം.1956ല്‍ ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, മലേഷ്യയില്‍ നിന്ന് വേര്‍പ്പെടുത്തി സിംഗപ്പൂരിനെ സ്വതന്ത്ര രാജ്യമാക്കി മാറ്റുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണ് ലീ ക്വാന്‍. സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയായ ലീ 31 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1923ൽ സിംഗപ്പൂരിലെ കംപോങിലായിരുന്നു ലീയുടെ ജനനം. തെലോക് കുറാവു സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ക്രിക്കറ്റ്,​ ടെന്നീസ്,​ ചെസ് എന്നിവയിലും കന്പമുള്ള ആളായിരുന്നു ലീ. പഠന കാലത്ത് മികവ് പുലർത്തിയിരുന്ന ലീയ്ക്ക് നിരവധി സ്കോളർഷിപ്പുകളും ലഭിച്ചിരുന്നു. നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് സിംഗപ്പൂരിൽ പഠനം നടത്തിയതും സ്കോള‍ർഷിപ്പോടെയായിരുന്നു.സിങ്കപ്പൂരിന്‍റ നിലവിലെ പ്രധാനമന്ത്രിയും യൂവിന്‍റ മകനുമായ ലീ ഹിസിയന്‍ ലുങ്കിന്‍റ ഓഫിസാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഒരാഴ്ചത്തെ ദുഃഖാചരണത്തിനു ശേഷം 29ന് സംസ്കാരം നടക്കും.

Loading...

Leave a Reply

Your email address will not be published.

More News