Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:26 am

Menu

Published on January 17, 2014 at 10:30 am

ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു

legendary-bengali-actress-suchitra-sen-passes-away

കൊല്‍ക്കത്ത : ബംഗാളി ചലച്ചിത്രതാരം സുചിത്ര സെന്‍ (82) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തില്‍ അണുബാധയ്ക്ക് ഡിസംബര്‍ 23 മുതല്‍ നഴ്‌സിങ് ഹോമില്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൻറെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മൂന്നു ദശകത്തിലേറെയായി പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സുചിത്രസെന്‍ 1952ല്‍ “ശേഷ് കൊതെ” എന്ന ബംഗാളി സിനിമയിലൂടെയാണ് അരങ്ങേറ്റം. ബിമല്‍ റോയിയുടെ “ദേവദാസ്” (1955), “ആന്ധി” (1975) എന്ന സിനിമകളിലൂടെ നായികപദവിയിലേക്ക് ഉയര്‍ന്നു. ദേവദാസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. ആന്ധിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് സുചിത്ര സെന്നാണ്.1963ല്‍ “സപ്തതി” എന്ന ചിത്രത്തിലൂടെ മോസ്കോ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതിലൂടെ അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ നടിയായി സുചിത്ര സെന്‍.1978ല്‍ പുറത്തിറങ്ങിയ “പ്രൊണോയ് പാഷ” എന്ന ചിത്രം പരാജയപ്പെട്ടതോടെ സുചിത്ര സെന്നിന് അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനുള്ള മടി കൊണ്ട് 2005ല്‍ ലഭിച്ച ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം നിരസിച്ചു.ലച്ചിത്രതാരങ്ങളായ റിയാ സെന്നിൻറെയും റെയ്മ സെന്നിൻറെയും മാതാവ് മൂണ്‍ മൂണ്‍ സെന്‍ സുചിത്രാസെന്നിൻറെ പുത്രിയാണ്.

Loading...

Leave a Reply

Your email address will not be published.

More News