Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:15 pm

Menu

Published on June 23, 2013 at 10:56 pm

ശൈശവ വിവാഹത്തെ ലീഗ് അനുകൂലിക്കില്ല : കുഞ്ഞാലിക്കുട്ടി

legue-wont-support-child-marriage

ശൈശവവിവാഹത്തെ മുസ്ലിം ലീഗ് ഒരിക്കലും അനുകൂലിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവായ  പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ട്ടി മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യവെ വ്യക്തമാക്കി.

 

വിവാഹപ്രായം ഉയര്‍ത്തിയതിനെ ലീഗ് എതിര്‍ത്തിട്ടില്ല. നടന്നുപോയ വിവാഹത്തെ സംബന്ധിച്ചാണ് പ്രശ്നം. അത് കോടതി വിധിയുമായി ബന്ധപ്പെട്ട് വന്നതുമാണ്. ഏതൊരു സമുദായത്തിലും ചില പ്രായോഗിക പ്രശ്നങ്ങളുണ്ടാകും. അത് ആര്‍ക്കും വരാം. അതിന്‍റെ പേരില്‍ നിറംനല്‍കിയുള്ള പ്രചാരണം ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്ത് ആയുധം വീണുകിട്ടിയാലും അത് ലീഗിനെതിരെ തിരിക്കുകയാണ് ചിലര്‍. അതില്‍ ലീഗിന് ബേജാറില്ല. മലബാറിലെ വിദ്യഭ്യാസ അസുന്തലനം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുമിതും പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കാനും അതും വിജയിച്ചില്ലെങ്കില്‍ കച്ചവടം എന്ന് തട്ടിവിടാനുമാണ് ശ്രമം. അതും കേട്ട് മുണ്ട് മടക്കി പോകും എന്നാണ് ധാരണ. എന്ത് പറഞ്ഞാലും ഒരു ഞെട്ടിക്കല്‍. മുസ്ലിംലീഗിന്‍റെ മതേതരത്വം ചോദ്യംചെയ്ത് മുഖ്യധാരയില്‍നിന്ന് ഇറക്കിവിടാം, പേടിപ്പിച്ച് കൈകാര്യം ചെയ്യാം എന്നാണ് ഉള്ളിലിരിപ്പ്. ആ വെള്ളം അടുപ്പത്തുനിന്ന് മാറ്റുന്നതാണ് നല്ലത്.

 

ലീഗിന്‍റെ മതേതരപാരമ്പര്യം ചോദ്യംചെയ്യാന്‍ ആരും വളര്‍ന്നിട്ടില്ല. ഈ കളി കണ്ട് ബേജാറായി പോകാന്‍ ലീഗില്ല. പറയേണ്ടിവന്നാല്‍ പറയും. വെറുതെ വര്‍ത്തമാനം പറയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33