Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:03 pm

Menu

Published on March 22, 2014 at 2:58 pm

റിമയ്ക്ക് അവയവദാനത്തിന് പ്രചോദനമായി ലേഖ നമ്പൂതിരി..!!

lekha-namboothiri-inspires-rima-kallingal-donate-organs

മാവേലിക്കര:ധൈര്യം അല്‍പം ഏറെയുള്ള കൂട്ടത്തിലാണ് നടി റിമ കല്ലിങ്കലെന്നാണ് പൊതുവെയുള്ള അഭിപ്രായം.സ്വന്തം ജീവിതത്തെ നിര്‍ണയിക്കുന്ന കാര്യത്തിലും വിവാഹക്കാര്യം തീരുമാനിയ്ക്കുന്ന കാര്യത്തിലും അത് നടത്തുന്ന കാര്യത്തിലുമെല്ലാം റിമ മറ്റ് പലരും കാണിയ്ക്കാത്ത ധൈര്യം കാണിച്ചിട്ടുണ്ട്. തനിക്ക് പറയാനുള്ളത് പറയാന്‍ റിമയ്ക്ക് യാതൊരു മടിയുമില്ല. റിമ ഇപ്പോള്‍ അവയവദാനത്തിന് തയ്യാറായിരിക്കുന്നു. തന്നെ അവയവദാനത്തിന് പ്രേരിപ്പിച്ചത് ലേഖ നമ്പൂതിരിയെന്ന യുവതാണെന്ന് റിമ പറയുന്നു. സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായ ലേഖയുടെ ജീവിതം തനിയ്ക്ക് വലിയ തിരിച്ചറിവാണ് ജീവിതത്തില്‍ നല്‍കിയതെന്നും റിമ പറയുന്നു. ആരോരുമില്ലാത്ത ഷാഫിയെന്ന യുവാവിന് സ്വന്തം വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ചുകൊണ്ടാണ് ലേഖ തന്നിലെ മനുഷ്യത്വത്തെ ഉയര്‍ത്തിക്കാണിച്ചത്. പത്രപ്പരസ്യം കണ്ട് ലേഖ വൃക്കദാനത്തിന് തയ്യാറാവുകയായിരുന്നു. പരിശോധന പൂര്‍ത്തിയായപ്പോള്‍ പക്ഷേ ഷാഫിയുടെ ശരീരം വൃക്ക സ്വീകരിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. അതോടെ അസുഖം ഭേദമാകുന്നതുവരെ വൃക്കമാറ്റിവെയ്ക്കല്‍ നീട്ടിവച്ചു. ഇതിനിടെ വൃക്കയ്ക്ക് പതിനഞ്ച് ലക്ഷം വരെ രൂപ വാഗ്ദാനം ചെയ്ത് മറ്റ് പലരും ലേഖയെ സമീപിച്ചു. പണമില്ലാത്തതിനാല്‍ രണ്ട് മക്കളെ അനാഥാലയത്തില്‍ വളര്‍ത്തുന്ന അവസ്ഥയിലും ഷാഫിയ്ക്ക് നല്‍കിയ വാക്കുമാറ്റാന്‍ ലേഖ തയ്യാറായില്ല. ഒടുവില്‍ രണ്ടുവര്‍ഷം കഴിഞ്ഞ് എല്ലാകാര്യങ്ങളും നേരേയായി വന്നപ്പോള്‍ ഒരു പ്രതിഫലവും കൈപ്പറ്റാതെ ലേഖ തന്റെ വൃക്ക ഷാഫിയ്ക്ക് ദാനം ചെയ്തു. ഫിസാറ്റ് കോളെജ് നടത്തിയ രക്തഅവയവദാന ക്യാംപില്‍വച്ചാണ് റിമ ലേഖയെ പരിചയപ്പെടുകയും കഥകള്‍ അറിയുകയും ചെയ്യുന്നത്. ഇതോടെ റിമ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News