Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:45 pm

Menu

Published on September 1, 2018 at 11:12 am

കോഴിക്കോട് എലിപ്പനി ബാധിച്ച് 12 മരണം

leptospirosis-rat-fever-sprawl-in-kerala-warning

കോഴിക്കോട് : കോഴിക്കോട് എലിപ്പനി ബാധിച്ച് 2 പേർ കൂടി മരിച്ചു. ഇതുവരെ എലിപ്പനി മൂലം 12 മരണം ഉണ്ടായി. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് ചികിത്സയിലായിരിക്കെ മരിച്ചത്. ഓഗസ്റ്റിൽ മാത്രം കോഴിക്കോട് ജില്ലയിൽ 12 മരണം സംഭവിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. 400,000 പ്രതിരോധ മരുന്നുകൾ കോഴിക്കോട് ജില്ലയിൽ ഇന്നലെ വിതരണം ചെയ്തു.

സംസ്ഥാനത്ത് പ്രളയത്തിനുശേഷം എലിപ്പനി പടരാനുള്ള സാധ്യത ഉള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എലിപ്പനിയെ കൂടുതൽ ജാഗ്രതയോടെ നേരിടണമെന്ന് 25 വര്‍ഷമായി ആന്‍ഡമാനില്‍ എലിപ്പനി രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാളി ഡോക്ടര്‍ സുഗുണന്‍ പറഞ്ഞിരുന്നു.

പ്രതിരോധ മരുന്ന് കഴിക്കാത്തവർക്ക് പനി വന്നാൽ ഉടൻ ചികിത്സ തേടണമെന്നും ആന്‍ഡമാനിലെ എലിപ്പനി രോഗ നിവാരണ ഡോക്ടര്‍സ് അറിയിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് എലിപ്പനി വന്നാൽ മരണസാധ്യത കൂടുതലാണെന്ന് ഡോക്ടര്‍സ് പറയുന്നു. അതേസമയം പനി പടരാതിരിക്കാനുള്ള എല്ലാ പ്രതിരോധ നടപടികളും എടുത്ത് കഴിഞ്ഞു എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അധിക ആളുകളും പ്രതിരോധ മരുന്ന് കഴിക്കാത്തതിനാൽ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. പ്രളയജലത്തിൽ ഇറങ്ങിയവരിൽ ആർക്കെങ്കിലും പനി വന്നാൽ ഉടൻ ചികിത്സാ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

-രോഗലക്ഷണങ്ങൾ

ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നു 5-6 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.

*ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ്‌
പ്രാരംഭ ലക്ഷണങ്ങൾ.
*ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.
*കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
*തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു
*ശരീരവേദന‍ പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികൾക്കാണ്‌ ഉണ്ടാകുന്നത്

8-9 ദിവസമാകുമ്പോൾ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ പെട്ടെന്ന് കൂടും. രണ്ടാം ഘട്ടത്തിൽ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണ്. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികൾ വലിഞ്ഞു മുറുകി പോട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം, എന്നിവ ഉണ്ടാകും. വിശപ്പില്ലായ്മ , മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, നെഞ്ചു വേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലർ മാനസിക വിഭ്രമങ്ങൾ പ്രകടിപ്പിക്കും. ശ്വാസകോശ തകരാറിനാലുള്ള മരണ സാധ്യത 60-70ശതമാനമാണ്.

-രോഗപ്രതിരോധം

*എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം. എലി വിഷം , എലിപ്പെട്ടി, നാടൻ
എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക..
*മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക
*മലിന ജലം വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാകുക
*മൃഗ പരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ കഴുകുക
*കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക
*ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക.
*രോഗ സാദ്ധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ, ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ
ചികിത്സ മുൻകൂട്ടി സ്വീകരിക്കുക.
*കുറഞ്ഞത്‌ ഒരു മിനിട്ടെങ്കിലും വെട്ടിതിളച്ച വെള്ളം മാത്രം കുടിക്കുക ( സമുദ്ര നിരപ്പിലാണ് ഒരു മിനിട്ട്,
ഓരോ 1000 അടി വർധനക്കും ഓരോ മിനിട്ട് സമയം കൂടി കൂടി വെള്ളം വെട്ടിത്തിളച്ചെങ്കിൽ മാത്രമേ
വെള്ളത്തിൽകൂടി പകരുന്ന രോഗാണുക്കൾ നശിക്കൂ).
*ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.. ഈച്ച ഈ അണുവിനെ സംക്രമിപ്പിക്കാം..
*വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ ഇല്ലാതാക്കാം.

Loading...

Leave a Reply

Your email address will not be published.

More News