Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉദംപൂരില്‍ ജില്ലയില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാരെ വധിച്ച പാക്കിസ്ഥാന്‍ ഭീകരരിൽ ഒരാളെ പിടികൂടി.ഉസ്മാന്‍ ഖാന്‍ എന്ന പാക്ക് ഭീകരനെയാണ് പിടികൂടിയത്.അജ്മൽ കസബിനു ശേഷം ഇതാദ്യമായാണ് ഒരു പാക് തീവ്രവാദി ഇന്ത്യയിൽ പിടിയിലാകുന്നത്.ഉധംപൂരിലെ നാർസൂ പ്രദേശത്തെ ദേശീയപാതയിൽ ഇന്നു രാവിലെയാണ് ആക്രമണം നടന്നത്. ദേശീയപാതയിൽ അമർനാഥ് തീർഥാടകർ കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും എട്ട് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈനികരുടെ പ്രത്യാക്രമണത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു.
Leave a Reply