Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാവില്ലെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗ് വ്യക്തമാക്കി.ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് കാണിച്ച് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്.അതേസമയം ബില്‍ പാസാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെജ്‌രിവാള്‍.നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഇന്നലെ കോണ്‍ഗ്രസ് ബി.ജെ.പി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ബില്ല് അവതരിപ്പിക്കാനായില്ല.ബില്ലിനെ ചൊല്ലി കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത രൂക്ഷമാവുകയാണ്. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാറിന്‍റെയും അനുമതിയില്ലാതെ ജന ലോക്പാല്‍ ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബില്ലിനെ ചൊല്ലി സര്‍ക്കാര്‍ വീണാല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കി മുന്നോട്ടുപോവാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.
Leave a Reply