Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:43 pm

Menu

Published on July 24, 2017 at 11:53 am

സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരും ദിലീപിന്റെ ക്വട്ടേഷന്‍ ലിസ്റ്റിലുണ്ടായിരുന്നു; ലിബര്‍ട്ടി ബഷീര്‍

liberty-basheer-against-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ലിബര്‍ട്ടി ബഷീര്‍. ഈ വിധിയോടെ ദിലീപ് കുറ്റക്കാരനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

താനും കോടിയേരി ബാലകൃഷ്ണനും ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയോടെ അതൊക്കെ കള്ളമാണെന്ന് ബോധ്യമായിരിക്കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. കാലാകാലം ദിലീപ് ജയിലില്‍ കിടക്കേണ്ടി വരും. കേസ് ഡയറിയില്‍ നടനെതിരെയുളള കുറ്റം കൃത്യമായി എഴുതിയിട്ടുണ്ടാകും.

ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും ബഷീര്‍ ചൂണ്ടിക്കാട്ടി.

ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗൂഢാലോചനകേസില്‍ തെളിവില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കൃത്യമായ തെളിവുകളുണ്ടെന്നും പ്രതി പ്രമുഖ നടനായതിനാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.

അപൂര്‍വമായ കേസുകളില്‍ ഒന്നാണിത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കേസ് ഗുരുതര സ്വഭാവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് ഡയറി വിശദമായി വിലയിരുത്തിയതിനു ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News