Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:44 pm

Menu

Published on January 14, 2019 at 12:32 pm

വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

lightning-the-traditional-oil-lamp-for-prosperity

വീട്ടിൽ വിളക്ക് കത്തിക്കുന്നത് ഐശ്വര്യത്തിന് വാതിൽ തുറക്കും എന്നാണ് വിശ്വാസം. എന്നാൽ വിളക്ക് കത്തിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് ഐശ്വര്യക്കേടിലേക്കാണ് വഴി തെളിക്കുന്നത്. ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും ഭാഗമാണ് വിളക്ക് കത്തിക്കുന്നത്. കാലങ്ങളായി ഉള്ള ശീലങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വിളക്ക് കത്തിക്കുമ്പോൾ ചില വിശ്വാസങ്ങളും ചിട്ടകളും പാലിക്കേണ്ടതായുണ്ട്.

നിലവിളക്ക് ഹിന്ദു വിഭാഗത്തിന്റെ മാത്രം ആചാരമല്ല. പലപ്പോഴും മറ്റ് മതപരമായ ചടങ്ങുകളിലും നിലവിളക്ക് കത്തിക്കുന്നവർ ഉണ്ട്. സന്ധ്യക്ക് മുൻപാണ് വിളക്ക് കൊളുത്തേണ്ടത്. വെറുതേ കത്തിക്കും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. എന്നാൽ മാത്രമേ അത് ഐശ്വര്യത്തിലേക്ക് എത്തിക്കുകയുള്ളൂ. വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

രാവിലെ വിളക്ക് കത്തിക്കുമ്പോള്‍;

വിളക്ക് കത്ത‌ിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർ രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുന്നവരുണ്ട്. രാവിലെ വിളക്ക് കത്തിക്കുമ്പോള്‍ കിഴക്ക് ദിക്കിന് നേരെ വേണം വിളക്ക് കത്തിക്കാന്‍. ഇത് നിങ്ങളുടെ എല്ലാ ദു:ഖങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സങ്കടങ്ങളും മാറാവ്യാധികളും ഇല്ലാതാവാനും സഹായിക്കുന്നു. മാത്രമല്ല ഐശ്വര്യം വാതിൽ തുറക്കുന്നതിനും സഹായിക്കുന്നു.

വൈകിട്ട് വിളക്ക് കത്തിക്കുമ്പോള്‍;

വൈകുന്നേരങ്ങളിൽ എന്തായാലും വിളക്ക് കത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വളരെയധികം ചിട്ടകൾ പാലിക്കേണ്ടതായുണ്ട്. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. ഇത് കടബാധ്യതകളെയെല്ലാം അകറ്റി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

സമ്പത്ത് വർദ്ധിക്കുന്നതിന്;

സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് വേണ്ടി വിളക്ക് കത്തിക്കുമ്പോൾ വടക്ക് ദിക്ക് നോക്കി കത്തിക്കാവുന്നതാണ്. വടക്ക് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതും നല്ലതാണ്. ഇത് സമ്പത്ത് വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അപ്രതീക്ഷിതമായി പണം വന്നു ചേരുന്നതിനും എല്ലാം കാരണമാകുന്നു.

തെക്ക് ദിക്കില്‍ വിളക്ക് കത്തിച്ചാല്‍;

അശുഭകരമായകാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് കാരണമാകുന്നു പലപ്പോഴും തെക്ക് ദിക്കിൽ വിളക്ക് കത്തിക്കുന്നത്. തെക്ക് ദിക്ക് നോക്കി വിളക്ക് കത്തിച്ചാല്‍ അത് മരണം വരെ കേള്‍ക്കാന്‍ ഇടയാക്കും എന്നാണ് വിശ്വാസം. മാത്രമല്ല ഇത് അശുഭകരമായ പല കാര്യങ്ങള്‍ക്കും ഇടയാക്കും എന്നും വിശ്വാസമുണ്ട്. അതുകൊണ്ട് ഒരിക്കലും തെക്ക് ദിക്കിൽ വിളക്ക് കത്തിക്കാൻ പാടില്ല.

വിളക്ക് കത്തിച്ച് തുടങ്ങുമ്പോള്‍;

വിളക്ക് കത്തിക്കുമ്പോൾ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. കൂടുതല്‍ തിരിയിട്ട് കത്തിക്കുന്ന വിളക്കാണെങ്കില്‍ വടക്ക് ദിക്ക് മുതല്‍ വേണം കത്തിച്ചു തുടങ്ങേണ്ടത്. കത്തിക്കുമ്പോള്‍ ഒരിക്കലും വിളക്കിന് പ്രദക്ഷിണം അരുത്. മുഴുവന്‍ കത്തിച്ച് കഴിഞ്ഞാല്‍ തിരിച്ച് അതു പോലെ തന്നെ വരേണ്ടതാണ്. അല്ലെങ്കില്‍ അത് ദോഷത്തിന് കാരണമാകുന്നു.

കത്തിക്കാന്‍ ഉപയോഗിച്ച ദീപം;

വിളക്ക് കത്തിക്കാന്‍ ഉപയോഗിച്ച ദീപം ഉടന്‍ തന്നെ കെടുത്തണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് പല തരത്തിലുള്ള ദോഷങ്ങള്‍ വരുത്തിവെക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് വിളക്ക് കത്തിക്കാന്‍ ഉപയോഗിച്ച ദീപം പെട്ടെന്ന് തന്നെ കത്തിച്ച് കഴിഞ്ഞാല്‍ കെടുത്തേണ്ടത് അത്യാവശ്യമാണ്.

തിരി കെടുത്തുമ്പോള്‍ ശ്രദ്ധിക്കാൻ;

നിലവിളക്കിലെ തിരി ഒരിക്കലും ഊതിക്കെടുത്താൻ പാടില്ല. കാരണം ഇത് ദോഷം ഉണ്ടാക്കുന്നു. ഒരിക്കലും തിരി കെടുത്തുമ്പോള്‍ ഊതിക്കെടുത്തരുത്. ഇത് വീടിനും വീട്ടുകാര്‍ക്കും ദോഷം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എണ്ണയില്‍ പിന്നിലേക്ക് നീക്കിയാണ് ദീപം കെടുത്തേണ്ടത്. മാത്രമല്ല കരിന്തിരിയായി എരിയുന്നതും നല്ലതല്ല. ഇതും അശുഭലക്ഷണമുണ്ടാക്കുന്ന ഒന്നാണ്.

വിളക്ക് കൊളുത്തും സമയം;

വിളക്ക് കൊളുത്തേണ്ട സമയവും വളരെയധികം ശ്രദ്ധിക്കണം. കാരണം സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോള്‍ സന്ധ്യക്ക് മുന്‍പ് കൊളുത്തണം എന്നാണ് വിശ്വാസം. കാരണം സന്ധ്യക്ക് മുന്‍പ് വിളക്ക് കൊളുത്തിക്കഴിഞ്ഞാല്‍ മാത്രമേ മൂധേവി വീട്ടില്‍ പ്രവേശിക്കാതിരിക്കുകയുള്ളൂ. അതുകൊണ്ടാണ് സന്ധ്യക്ക് മുന്‍പ് വിളക്ക് കൊളുത്തണം എന്ന് പറയുന്നത്.

ഒറ്റത്തിരിയും അഞ്ച് തിരിയും;

സാധാരണ അഞ്ച് തിരിയിട്ട ദീപമാണ് കൊളുത്തുന്നത്. എന്നാല്‍ ഒരിക്കലും ഒറ്റത്തിരിയിട്ട് വിളക്ക് കൊളുത്തരുത്. ഇത് നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ അഞ്ചോ, ഏഴോ തിരിയിട്ട് കൊളുത്തുന്ന വിളക്കില്‍ നിന്നും പോസിറ്റീവ് എനര്‍ജിയാണ് ഉണ്ടാകുന്നത്. ഇതാണ് ഐശ്വര്യത്തിന് വഴിവെക്കുന്നതും.

Loading...

Leave a Reply

Your email address will not be published.

More News