Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്റ്റൈൽ മന്നൻ രജനീകാന്തിൻറെ പുതിയ ചിത്രം ‘ലിങ്ക’യുടെ ടീസര്‍ പുറത്തിറങ്ങി. രജനിയുടെ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതാണ് ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.ചിത്രത്തിൻറെ ടീസർ രജനി സ്റ്റൈലും കിടിലന്‍ ഡയലോഗുമൊക്കെ ചേർത്താണ് ഒരുക്കിയിട്ടുള്ളത്.കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് ഡബിള്‍ റോളിലാണ് എത്തുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയമായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുന്നത്.പൊന്‍കുമരന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടിയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
–
Leave a Reply