Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്യൂണസ് ഐറിസ്: അര്‍ജന്റീനിയന്‍ നായകനായിരുന്ന ലയണല്‍ മെസി വീണ്ടും രാജ്യാന്തര ഫുട്‌ബോളിലേക്ക് മടങ്ങി എത്തുന്നു. അര്‍ജന്‍റീന ഫുട്ബോളില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട് ഇനി ഞാനായിട്ട് അത് കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് മെസി പ്രസ്താവനയില്‍ പറഞ്ഞു. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയുമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അര്‍ജന്‍റീനയുടെ പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡൊ ബൗസയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മെസി തിരിച്ചു വരാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.രാജ്യത്തോടുളള സ്‌നേഹം മൂലമാണ് മടങ്ങി എത്തുന്നതെന്നാണ് മെസി തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്. കോപ്പ അമേരിക്കയില്‍ ചിലിയോടുളള ഫൈനല്‍ നടന്ന രാത്രിയിലാണ് വിരമിക്കാനുളള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ മറ്റെന്തിനെക്കാള്‍ സ്വന്തം രാജ്യത്തിനായി ജേഴ്‌സി അണിയുന്നത് മഹത്വരമാണെന്ന് കരുതുന്നു.അതിനാല്‍ തിരിച്ചുവരുന്നുവെന്ന് മെസി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മെസിയില്ലാതെ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ കളത്തിലിറങ്ങിയ അര്‍ജന്റീന നിര്‍ണായക മത്സരത്തില്‍ ആദ്യറൗണ്ടില്‍ ഹോണ്ടുറാസിനോട് സമനില വഴങ്ങി പുറത്തായിരുന്നു. പിന്നാലെയാണ് രാജ്യത്തിനായി വീണ്ടും നീലക്കുപ്പായം അണിയാന്‍ മെസി എത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. സെപ്റ്റംബര്‍ ആദ്യം ഉറുഗ്വേ, വെനസ്വേല എന്നി ടീമുകളുമായിട്ടാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.
Leave a Reply