Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കിക്കൊണ്ട് സംവിധായകൻ വിനയൻ സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം ‘ലിറ്റില്‍ സൂപ്പര്‍മാന്‍’ ടീസർ പുറത്തിറങ്ങി. സൂപ്പര്‍ ഹീറോ കഥകളുടെ ലോകത്ത് അഭിരമിക്കുന്ന പന്ത്രണ്ടു വയസ്സുകാരനായ വില്ലിയുടെ കഥയാണ് ചിത്രത്തിലുള്ളത്. കുട്ടിയായിരിക്കുമ്പോഴേ മാതാപിതാക്കളെ നഷ്ടപ്പെട്ട അവൻറെ ഹോബി ഇത്തരം കഥകള്‍ വായിക്കുന്നതും സിനിമകളും കാര്‍ട്ടൂണുകളും കാണുന്നതുമായിരുന്നു. സൂപ്പര്‍ ഹീറോകളായി സ്വയം ഭാവനചെയ്യുന്നതും പതിവായിരുന്നു. ഒരു ദിവസം അവൻറെ സൂപ്പര്‍ ഹീറോ സ്വപ്നത്തില്‍ കണ്ട ചില സംഭവങ്ങള്‍ അവന്റെ ജീവിതവുമായി ബന്ധമുള്ളതായിരുന്നു. തന്റെ മാതാപിതാക്കളുടെ മരണത്തിന് ഉത്തരവാദികളായ ദുഷ്ടന്മാരെക്കുറിച്ചുള്ള സൂചനകള്‍ അവന് ലഭിക്കുന്നു. ഇതോടെ അവരോട് പ്രതികാരം ചെയ്യാൻ വില്ലി പുറപ്പെടുന്നതിനെ തുടർന്നുള്ള കഥയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിൻറെ ഗ്രാഫിക്‌സിനായി മാത്രം മൂന്നു കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്.ആലപ്പുഴക്കാരന്‍ ഡെനി എന്ന 12-കാരനാണ് വില്ലിയായി ചിത്രത്തിൽ വേഷമിടുന്നത്. ബേബി നയൻതാര,മധു, പ്രവീണ, കക്ക രവി, കൃഷ്ണ രഞ്ജിത്ത്, ബൈജു കൊട്ടാരക്കര, ചിലങ്ക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
–
Leave a Reply