Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ സൂപ്പർമാനിലെ ആദ്യ ഗാനം പുറത്തിറങ്ങി. മുളം തണ്ടെന്തിനോ എന്നുതുടങ്ങുന്ന ഗാനമാണ് യൂ ട്യൂബിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മോഹൻ സിത്താര ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാദ് കെയാണ്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനരംഗത്തിലും ഗ്രാഫിക്സു കൊണ്ടുള്ള കളികളുണ്ട്.ഒന്നര വര്‍ഷത്തോളം നീണ്ട നിര്‍മ്മാണ ജോലികള്‍ക്കു ശേഷമാണ് ചിത്രം പൂര്‍ത്തിയായത്. ഡ്രാക്കുള 2012ന് ശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ സൂപ്പർമാൻ.തന്റെ മാതാപിതാക്കളെ വധിച്ചവരോട് ഡാനി അവതരിപ്പിക്കുന്ന വില്ലി എന്ന കഥാപാത്രം പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവീണ, രഞ്ജിത്ത്, അൻസിബ ഹാസൻ, ഡാനി, ബേബി നയൻതാര, മധു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
–
Leave a Reply