Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:33 am

Menu

Published on November 29, 2013 at 1:55 pm

ലിവിംഗ് ടുഗദര്‍ കുറ്റമോ പാപമോ അല്ലെന്നു സുപ്രീം കോടതി

live-in-relationship-is-neither-a-crime-nor-a-sinsupreme-court

ന്യൂഡല്‍ഹി:ദമ്പതികളല്ലാത്ത സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നതു കുറ്റമോ പാപമോ അല്ലെന്നു സുപ്രീം കോടതി.എന്നാല്‍ ഇത്തരം ബന്ധങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.വിവാഹം കഴിക്കാതെ 18 വര്‍ഷം ഒന്നിച്ച് താമസിച്ച പുരുഷന്‍ തന്നെ വഞ്ചിച്ചെന്നാരോപിച്ച് കര്‍ണാടക സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതിയുടെ സുപ്രധാന ഉത്തരവ്.മറ്റൊരു സ്ത്രീയുമായി വിവാഹ ബന്ധമുണ്ടായിരുന്ന പങ്കാളി ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചിരുന്നു.എന്നാല്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ഇയാളില്‍ നിന്നും ചിലവിന് പണം ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം ജസ്റ്റീസ് കെഎസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്നത് സമൂഹത്തില്‍ സ്വീകാര്യമല്ലെങ്കിലും കുറ്റമോ പാപമോ അല്ല.ഒന്നിച്ച് കഴിയുന്നതിന് വിവാഹിതരാകണമെന്നത് വ്യക്തിപരമായ കാര്യമാണ്.നിയമപരമായി വിവാഹിതരാവുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കുട്ടികള്‍ക്കും കുംബത്തിനുമുള്ള കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാകുന്നു.മറിച്ചുള്ള ബന്ധങ്ങളില്‍ ക്ലേശമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമായതുകൊണ്ട് അവരെ സംരക്ഷിക്കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണം.നിയമ നിര്‍മാണം വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വഴിയൊരുക്കരുതെന്നും കോടതി ഓര്‍മപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published.

More News