Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിംഗ് വെള്ളിയാഴ്ച പിൻവലിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയിൽ അറിയിച്ചു.കായം കുളത്ത് നിന്നും കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങി ലോഡ്‌ഷെഡ്ഡിംഗ് പിൻവലിക്കാമെന്ന് മന്ത്രി പറഞ്ഞു.ശബരിഗിരി ജലവൈദ്യുത നിലയം അറ്റകുറ്റപ്പണികൾക്കായി അടച്ചതും ആവശ്യത്തിന് മഴ ലഭിക്കാത്തതുമാണ് ലോഡ്‌ഷെഡ്ഡിംഗ് നീണ്ടു പോകാൻ കാരണമായത്.കേരളത്തിൽ ഒരു സ്ഥലത്തും അനധികൃത ലോഡ്‌ഷെഡ്ഡിംഗ് ഇല്ലെന്നും മറിച്ച് വൈദ്യുതിയുടെ ല;ലഭ്യത കുറയുകയും വനത്തനുള്ളിൽ കൂടി പോകുന്ന ലൈനുകളിൽ മരങ്ങൾ വീഴുകയും ചെയ്താണ് ചില സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.മെയ് 22 നായിരുന്നു സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് ആരംഭിച്ചത്.
Leave a Reply