Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 11:44 pm

Menu

Published on August 14, 2017 at 11:23 am

കാലാവധി തീരാന്‍ നില്‍ക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബിജെപി

lok-sabha-elections-to-be-advanced-to-sync-with-state-polls-next-year

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2018 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്താക്കി 2019 ലാണ് അടുത്ത തിരഞ്ഞെടുപ്പിന് സമയമാകുക.

രാജ്യത്തെ നിയമസഭകളലേക്കും, ലോക്‌സഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ് പ്രധാനമന്ത്രി. തിരഞ്ഞെടുപ്പിന്റെ പേരില്‍ വലിയ തുക രാജ്യത്തിന് ചിലവഴിക്കേണ്ടിവരുന്ന അവസ്ഥ ഇതുവഴി ഒഴിവാക്കാമെന്നാണ് പ്രധാനമന്ത്രിയും ബിജെപിയും മുന്നോട്ടുവെയ്ക്കുന്ന കാരണം.

ഇതിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗികമായി നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിതല സമിതിയാണ് ഇത്തരത്തിലൊരു നിര്‍ദേശം സമര്‍പ്പിച്ചിട്ടുള്ളത്.

നിയമസഭാ- പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണെങ്കിലും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഇത്തരം പരിമിതികള്‍ ഇല്ല. അങ്ങനെവന്നാല്‍ 2018 നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ഈ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഇവയില്‍ മിസോറാം ഒഴികെയുള്ള മുന്നു സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍. അതേസമയം ഈ നീക്കത്തിലേക്ക് തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളേയും കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്.

ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ നീക്കത്തെ പിന്തുണച്ചാല്‍ അവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതോടൊപ്പം നടക്കും. അങ്ങനെയെങ്കില്‍ ഏഴ് സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News