Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:36 am

Menu

Published on December 18, 2013 at 3:29 pm

ലോക്പാല്‍ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

lok-sabha-passes-lokpal-bill

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കി.ഭേദഗതികളോടെയുള്ള ലോക് പാല്‍ ബില്‍ ചര്‍ച്ചകളില്ലാതെയാണ് ലോക് സഭ പാസാക്കിയത്.മുലായം സിങ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സഭയില്‍നിന്ന് ഇറങ്ങിപ്പോയി.ബില്‍ പ്രായോഗികമല്ലെന്ന് ഇറങ്ങിപ്പോകുന്നതിന് മുന്‍പ് മുലായം സിങ് യാദവ് പറഞ്ഞു.കേന്ദ്ര നിയമമന്ത്രി കപില്‍ സിബലാണ് ബില്‍ അവതരിപ്പിച്ചത്.തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചു.രാജ്യസഭ കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയ സാഹചര്യത്തിലാണ് കൂടുതല്‍ ചര്‍ച്ചകൂടാതെ ബില്‍ പാസാക്കാന്‍ അവസരം ഒരുങ്ങിയത്.ഇതോടെ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു.2011 ഡിസംബര്‍ 22-നാണ് ഏറെക്കുറെ സമഗ്രമായ ലോക്പാല്‍ ബില്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്നത്.ലോക്‌സഭയില്‍ ഡിസംബര്‍ 27-ന് ബില്‍ പാസായി.എന്നാല്‍,രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് സെലക്ട് കമ്മിറ്റിക്ക് വിട്ടു. സത്യവ്രത് ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റി കൊണ്ടുവന്ന പല ഭേദഗതികളും അംഗീകരിച്ചാണ് സര്‍ക്കാര്‍ വീണ്ടും ബില്‍ അവതരിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News