Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:50 pm

Menu

Published on June 5, 2013 at 10:12 am

ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

lonappan-nambadan-dies

കൊച്ചി: മുന്‍മന്ത്രി ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം അമൃത ആസ്പത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു.
തൃശ്ശൂരിലെ കൊടകര പഞ്ചായത്തില്‍ നിന്ന് 1963-ല്‍ മല്‍സരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തൊട്ടടുത്ത വര്‍ഷം കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ അതില്‍ ചേര്‍ന്നു. 1977-ല്‍ കൊടകരയില്‍ നിന്നുതന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 1980-ല്‍ രണ്ടാം തവണയും ജയിച്ചു. ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ഗതാഗതമന്ത്രിയായി. 2004-ല്‍ മുകുന്ദപുരത്തുനിന്ന് ജയിച്ച് ആദ്യമായി പാര്‍ലമെന്റിലുമെത്തി. തോല്‍പിച്ചത് കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിനെയാണ്. അധ്യാപകന്‍ , കര്‍ഷകന്‍ , നാടകനടന്‍ എന്നീ നിലകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവധി നാടകങ്ങളിലും മൂന്നു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News