Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:30 am

Menu

Published on February 7, 2014 at 2:44 pm

തലശ്ശേരിയിലെ പാര്‍ക്കുകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് വിവാഹം ഉറപ്പിച്ച അദ്ധ്യാപികയും വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ സഹപ്രവര്‍ത്തനും

lovers-raid-in-kannur-teacher-couple-held

തലശ്ശേരി: നഗരത്തിലെ  പാര്‍ക്കുകളില്‍ പോലീസ് നടത്തിയ മിന്നല്‍ റെയ്ഡിൽ പൊലീസിൻറെ  വലയില്‍ കുടുങ്ങിയത് വിവാഹമുറപ്പിച്ച അധ്യാപികയും സഹപ്രവര്‍ത്തകനായ അധ്യാപകനും. സ്‌റ്റേഷനില്‍ വച്ച് ഇരുവരം കുറ്റമേറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ പോലീസ് ഇവരെ വെറുതെ വിട്ടു. കേസെടുക്കുകയോ വീട്ടുകാരെ വിവരമറിയിക്കുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ ഇരുവരെയും വിട്ടയക്കുകയായിരുന്നു.വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായ അധ്യാപകനുമൊപ്പമാണ് വിവാഹം ഉറപ്പിച്ച അധ്യാപിക കറങ്ങാനെത്തിയത്.പൊലീസ് പിടികൂടിയപ്പോള്‍ കൂടെയുള്ളത് സഹോദരനാണെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ സത്യം പുറത്തുവരികയായിരുന്നു.ര്‍ഷങ്ങളായി സഹപ്രവര്‍ത്തകനുമായി അടുപ്പത്തിലാണ്. വിവാഹം കഴിഞ്ഞാല്‍ പഴയതു പോലെ കാണാനും സംസാരിക്കാനും സാധിക്കില്ല. സ്വസ്ഥമായി സംസാരിക്കാനാണ് തലശേരിയിലെത്തിയത് യുവതി പൊലീസിനോട് പറഞ്ഞു.ഇവര്‍ക്കൊപ്പം മറ്റൊരു പ്രണയജോഡിയേയും പോലീസ് പിടികൂടിയിരുന്നു. ട്രെയിന്‍ യാത്രക്കിടയില്‍ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയാണ് ബത്തേരി സ്വദേശിയായ യുവാവ് പാര്‍ക്കിലെത്തിയത്. പുറത്തറിഞ്ഞാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് കരഞ്ഞതിനെ തുടര്‍ന്ന് ഇവരെയും പോലീസ് താക്കീത് ചെയ്തു വിടുകയായിരുന്നു.ഇതിനിടെ ക്ലാസില്‍ പോകാതെ പ്രണയിച്ച് നടക്കുന്ന ഒരു ഡസനോളം കുട്ടിക്കമിതാക്കളെയും പൊലീസ് പിടികൂടി.അതേസമയം കുട്ടികളെ പോലീസ് മുറയില്‍ കൈകാര്യം ചെയ്തത നടപടിക്കെതിരേ ചില കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. വിദ്യാര്‍ഥികളെ താക്കീത് നല്‍കി വിടുന്നതിനു പകരം സ്‌റ്റേഷനില്‍ കൊണ്ടുപോയതിനെതിരേയാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്.  വരും ദിവസങ്ങളിലും പാര്‍ക്കുകളിലെ പരിശോധന തുടരുമെന്ന് എസ്‌ഐ സുരേന്ദ്രന്‍ കല്ല്യാടന്‍ പറഞ്ഞു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News