Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:01 am

Menu

Published on January 5, 2016 at 5:52 pm

വീരമൃത്യു വരിച്ച നിരഞ്ജനെ ഫേസ്ബുക്കിലൂടെ അപമാനിച്ചയാള്‍ അറസ്റ്റില്‍

lt-col-niranjan-kumars-death-kerala-police-arrest-anwar-sadhik-from-malappuram-on-sedition-charges

മലപ്പുറം:പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മരണത്തെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മാധ്യമം ജീവനക്കാരനെന്ന വ്യാജേന ഫേസ്ബുക്ക് പോസ്റ്റിച്ച മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ വീട്ടില്‍ അന്‍വറിനെ(24)യാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മലപ്പുറത്തെ കൊടൂരിലുള്ള വീട്ടില്‍ നിന്നാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. കൊടൂര്‍ റേഷന്‍കടയിലെ ജീവനക്കാരനായ അന്‍വറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട് . ബോധപൂര്‍വമല്ല ഫേസ്ബുക് പോസ്‌റ്റെന്ന് ഇയാള്‍ മൊഴി നല്‍കി. ഏതെങ്കിലും സംഘടനകളുമായി ഇയാക്ക് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. മാധ്യമം മാനേജ്‌മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്തയിലാണ് ഇയാള്‍ നിരഞ്ജന്റെ ജീവത്യാഗത്തെ അവമതിച്ച് പോസ്റ്റിട്ടത്. അന്‍വര്‍ സാദിഖ് എന്ന പേരിലാണ് ഫേസ്ബുക് അക്കൗണ്ട്. മാധ്യമം പത്രത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നും ഫേസ്ബുക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരുന്നു.

“അങ്ങനെ ഒരു ശല്യം കുറഞ്ഞു കിട്ടി,. ഇനി ഓന്റെ കെട്ടിയോള്‍ക്ക് ജോലീയും പൈസയും. സാധാരണക്കാരന് ഒന്നുമില്ല, ഒരു നാറിയ ഇന്ത്യന്‍ ജനാധിപത്യം, Anwar Sadhik എന്തിനാ Salute എങ്ങനെയാണ് തീവ്രവാദം ഉണ്ടാകുന്നത് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ആരും തീവ്രവാദി ആകുന്നില്ല 10ഓ 50 ചാകണം”. ഇതായിരുന്നു അൻവറിന്റെ ഫേസ്ബുക്ക് കമന്റ്.അതേസമയം നിരഞ്ജന്‍കുമാറിന്റെ രക്തസാക്ഷിത്വത്തെ അവഹേളിച്ച ഈ ഫേസ്ബുക്ക് പരാമര്‍ശങ്ങളെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ പേരിലൊരാള്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് മാധ്യമം കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും അത് മാധ്യമത്തിനെതിരെ ചിലര്‍ പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News