Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 12:39 pm

Menu

Published on April 25, 2017 at 3:11 pm

ചെറിയ കുട്ടികള്‍ രത്‌നം ധരിച്ചാല്‍…….

lucky-gem-stones-kids

രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ ഇന്ന് ഏവര്‍ക്കും പ്രിയമാണ്. കൂടാതെ ഇത് ഇന്നത്തെക്കാലത്ത് സ്റ്റാറ്റസിന്റെ ഭാഗം കൂടിയായിക്കഴിഞ്ഞു. എന്നാല്‍ രത്‌നങ്ങള്‍ എല്ലാ പ്രായക്കാര്‍ക്കും ധരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഇന്നും പലര്‍ക്കും സംശയങ്ങളുണ്ട്.

കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കകം കാത് കുത്തുമ്പോള്‍ തന്നെ ഇന്ന് രത്‌നക്കല്ല് പതിച്ച കമ്മലുകള്‍ ധരിക്കുന്ന രീതി ആയി തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ പെണ്‍കുട്ടികള്‍ വജ്രം ധരിക്കരുത് എന്നും ചിലര്‍ പറയാറുണ്ട്.

ഏത് പ്രായത്തിലുള്ളവര്‍ക്കും രത്‌നം ധരിക്കാമോ? കുഞ്ഞുങ്ങള്‍ എന്തിനാണ് രത്‌നം ധരിക്കുന്നത്? എപ്പോള്‍ മുതല്‍ രത്‌നങ്ങള്‍ ധരിച്ചു തുടങ്ങാം? എന്നിങ്ങനെ പല സംശയങ്ങളും രക്ഷിതാക്കള്‍ക്കുണ്ട്.

എന്നാല്‍ രത്‌നം ധരിക്കുന്നതിന് പ്രായം ഒരു ഘടകമേ അല്ലെന്നാണ് പറയുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വൃദ്ധരായവര്‍ക്കും രത്‌നം ധരിക്കാം. ചെറുപ്പത്തിലേ രത്‌നം ധരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് വിശ്വാസം.

എന്നാല്‍ അതുപോലെ തന്നെ തീരെ ചെറിയ കുട്ടികള്‍ രത്‌നങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നും പറയപ്പെടുന്നു. അല്ലാതെ ജ്യോതിഷപരമായി അതിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല.

ജനിച്ച സമയത്ത് ഏതെങ്കിലും ഗ്രഹത്തിന്റെ ബലക്കുറവിന് പരിഹാരമായി ചെറുപ്പം മുതലേ രത്‌നം ധരിച്ചു തുടങ്ങുന്നതാണ് നല്ലത്. ജാതകത്തില്‍ ബലക്കുറവുള്ള ഗ്രഹത്തിന് വേണ്ടിയുള്ള രത്‌നം ചെറുപ്പത്തിലെ ധരിച്ചാല്‍ ആ ദോഷം പെട്ടെന്ന് പരിഹരിക്കപ്പെടുന്നതാണ്.

ഉദാഹരണമായി ബുധന്‍ ബലക്കുറവുണ്ടെങ്കില്‍ പഠിക്കാന്‍ കഴിവ് കുറവായിരിക്കും. പഠനം മെച്ചപ്പെടാന്‍ അങ്ങനെ ഉള്ളവര്‍ മരതകം ധരിക്കുക. പാട്ട്, നൃത്തം, സംഗീത ഉപകരണങ്ങള്‍ പഠിക്കുന്നവര്‍ ആ രംഗത്ത് ശോഭിക്കാന്‍ വജ്രം ധരിക്കുന്നത് നല്ലതാണ്. സൗന്ദര്യം വര്‍ധിക്കാനും വജ്രം ഉത്തമമാണ്. ഏതൊക്കെ ഗ്രഹത്തിനാണോ ബലക്കുറവ് അതിന് അനുസൃതമായ രത്‌നം ആണ് ധരിക്കേണ്ടത്.

വിവാഹം ആലോചിച്ചു തുടങ്ങിയശേഷമല്ല കല്യാണം നടക്കാനുള്ള രത്‌നം ധരിക്കേണ്ടത്. അത് നേരത്തേ നോക്കി മനസിലാക്കി അനുയോജ്യമായ രത്‌നം ധരിക്കണം. ചില ജാതകത്തില്‍ സന്താനയോഗത്തിന് സാധ്യത കുറവായിരിക്കും. ഇതിനും നേരത്തേ രത്‌നം ധരിച്ചു തുടങ്ങിയാല്‍ വിവാഹശേഷം കാലതാമസം വരാതെ കുഞ്ഞുണ്ടാകും.

പഠനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കും മുന്‍പ് തന്നെ അതിന് ആവശ്യമായ രത്‌നം ധരിപ്പിക്കണം. പഠിച്ചു തുടങ്ങുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ നിലവാരം മനസിലാകും.

ചിലര്‍ നന്നായി പഠിക്കുമെങ്കിലും മറന്ന് പോകുന്നത് അധികമായിരിക്കും. അവര്‍ക്ക് അതിനുള്ള രത്‌നം ആണ് ആവശ്യം. ഡാന്‍സ്, പാട്ട് മുതലായ കലാവിഷയങ്ങളില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള രത്‌നം ധരിക്കണം.

രത്‌നം ഒരു ക്യാറ്റലിസ്റ്റ് പോലെ ആണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ഓര്‍ക്കുക. രാസപ്രക്രിയയെ ത്വരിതപ്പെടുത്താനേ രത്‌നത്തിന് സാധിക്കൂ, അതല്ലാതെ ഇല്ലാത്തതിനെ സൃഷ്ടിച്ചു നല്‍കാനാകില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News