Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:50 pm

Menu

Published on May 18, 2015 at 11:18 am

ചരിത്രത്തിലിടം നേടി ലക്‌സംബര്‍ഗ് പ്രധാനമന്ത്രിയുടെ സ്വവര്‍ഗ്ഗ വിവാഹം

luxembourgs-prime-minister-first-eu-leader-to-marry-same-sex-partner

ലക്‌സംബര്‍ഗ്: ഒരു പ്രധാന മന്ത്രിയുടെ വിവാഹമെന്നത് വലിയ വാര്ത്തയാണ്, എന്നാൽ ലക്‌സംബര്‍ഗ് പ്രധാനമന്ത്രിയുടെ വിവാഹത്തിന് അല്പം കൂടി വാര്ത്താ പ്രാധാന്യമുണ്ട്. കാരണം, ലക്‌സംബര്‍ഗിന്റെ പ്രധാനമന്ത്രി സേവിയര്‍ ബെട്ടേലിന്റെത് ഒരു സ്വവര്‍ഗ്ഗ വിവാഹമാണ്.

42 കാരനായ സേവിയര്‍ ബെട്ടേല്‍ 2013 ല്‍ ആണ് ലക്‌സംബര്‍ഗിന്റെ ഭരണം ഏറ്റെടുത്തത്. അടുത്തിടെയാണ് രാജ്യത്ത് സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച നിയമങ്ങളില്‍ അയവ് വരുത്തിയത്. ഗൗതിയര്‍ ഡെസ്റ്റനേ എന്ന പുരുഷ കാമുകനെ ആണ് ബെട്ടേല്‍ വിവാഹം കഴിച്ചത്. ബല്‍ജിയംകാരനായ ആര്‍ക്കിടെക്ട് ആണ് ഡെസ്റ്റനേ. വിവാഹശേഷം ‘നവവരന്‍മാര്‍’ ലക്‌സംബര്‍ബര്‍ഗ് ടൗണ്‍ഹാളിന്റെ മട്ടുപ്പാവില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് വന്ന് താഴെ നിന്നിരുന്ന നൂറ് കണക്കിന് ആളുകളെ അഭിവാദ്യം ചെയ്തു. ലക്‌സംബര്‍ഗുകാര്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ സ്വവര്‍ഗ്ഗ വിവാഹം നടത്തിയ ഏക പ്രധാനമന്ത്രി എന്ന പേരില്‍ ബെട്ടേല്‍ ചരിത്രത്തില്‍ ഇടം നേടും. എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് മറ്റൊരാള്‍ ഇങ്ങനെ വിവാഹം കഴിച്ചിട്ടുണ്ട്. ഐസ് ലാന്റ് പ്രധാനമന്ത്രിയായിരുന്ന ജോഹന്ന സിഗര്‍ഡര്‍ഡോത്തി വിവാഹം കഴിച്ച തന്റെ പെണ്‍സുഹൃത്തിനെ ആയിരുന്നു. 2010 ല്‍ ആയിരുന്നു അത്. ലക്‌സംബര്‍ഗിന് വേറേയും ഉണ്ട് ഒരു പ്രത്യേകത. കാരണ ഈ രാജ്യത്തിന്റെ ഉപ പ്രധാനമന്ത്രിയും ഒരു സ്വവര്‍ഗ്ഗ പ്രേമിയാണ്.

Loading...

Leave a Reply

Your email address will not be published.

More News