Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2026 9:44 pm

Menu

Published on May 19, 2014 at 11:32 am

എംഎ ബേബിയുടെ രാജി മാധ്യമസൃഷ്ടിയെന്ന് കൊടിയേരി ബാലകൃഷ്ണന്‍

m-a-babys-resignation-is-media-exaggeration-says-kodiyeri-balakrishnan

തിരുവനന്തപുരം:  കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വിയുടെ പേരില്‍ എം എ ബേബി എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് കൊടിയേരി ബാലകൃഷ്ണന്‍.രാജി നാടകങ്ങള്‍ സിപിഐഎമ്മിന്റെ ശൈലി അല്ലെന്നും തോല്‍വി സൂക്ഷ്മമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. മോദിക്കെതിരായ ന്യൂനപക്ഷ ഏകീകരണം ഉമ്മന്‍ചാണ്ടിക്ക് വിജയം സമ്മാനിച്ചുവെന്നും കോടിയേരി പറഞ്ഞു.നരേന്ദ്ര മോഡിയെ അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടി ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തതാണ് കേരളത്തില്‍ യുഡിഎഫിന് ഗുണമായത്. വടകരയില്‍ ആര്‍എംപി കോണ്‍ഗ്രസിന് വോട്ടു മറിച്ചു. കേരളത്തിലെ യുഡിഎഫിന്റെ വിജയം മുസ്ലീംലീഗിന്റേയും കേരളാ കോണ്‍ഗ്രസിന്റേയുമാണ്. രാഹുല്‍ ഗാന്ധിയുടെ കൈയിലെ കോണ്‍ഗ്രസ് കുരങ്ങന്റെ കൈയിലെ പൂമാല പോലെയാണ്. രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനം വിപുലീകരിക്കുന്നതിന് സിപിഎം മുന്‍കൈ എടുക്കുമെന്നും കോടിയേരി പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ വോട്ടുകുറഞ്ഞ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് എംഎ ബേബി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി വാര്‍ത്ത വന്നിരുന്നു. കൊല്ലം ലോക്‌സഭാ മണ്ഡത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബേബി രാജിവെക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എം എ ബേബിയുടെ മണ്ഡലമായ കുണ്ടറയില്‍ 6900ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് എന്‍കെ പ്രേമചന്ദ്രന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പോളിറ്റ്ബ്യൂറോയില്‍ ബേബി തന്റെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇക്കാര്യം ആദ്യം ചര്‍ച്ച ചെയ്യണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കൊല്ലത്തെ തോല്‍വിയോടെ പി.കെ ഗുരുദാസനും എം.എ ബേബിയും രാജിവെക്കണമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആവെേശ്യപ്പട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News